നീനുവിന്റെ കല്യാണം കഴിഞ്ഞെു എന്ന വാർത്തയെക്കുറിച്ച് തനിക്ക് അറിയില്ല. പഠനം കഴിഞ്ഞു നീനു ഇപ്പോള്‍ ജോലിചെയ്യുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെവിന്റെ പിതാവ്

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം കൂടുതല്‍ ശ്രദ്ധേയമാകുന്നത്.

New Update
neenu kevin

കോട്ടയം: നീനുവിന്റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ല, നീനു ഇപ്പോള്‍ ജോലിചെയ്യുകയാണ്. കെവിന്റെ നീനു വീണ്ടും വിവാഹിതയായി, വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ എന്നു സോഷ്യല്‍ മീഡിയയില്‍ യൂട്യൂബര്‍മാര്‍ നടത്തുന്ന പ്രചാരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കെവിന്റെ പിതാവ്.

Advertisment

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം. താഴ്ന്ന ജാതിയില്‍ പെട്ട കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടുകാര്‍ എതിര്‍ക്കുകയും കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു.

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം കൂടുതല്‍ ശ്രദ്ധേയമാകുന്നത്.

കെവിന്റെ നീനു വിവാഹിതയായെന്ന് പറഞ്ഞ്  സൈബറിടത്താകെ കുറച്ച് നാളുകളായി പ്രചരിക്കുന്ന ഒരു കുറിപ്പുണ്ട്. 'കെവിന്റെ നീനു വീണ്ടും വിവാഹിതയായി? വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ; നടത്തി കൊടുത്തത് കെവിന്റെ പിതാവ് മുന്‍കൈയെടുത്ത്' എന്നാണ്  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. 

നീനു എംഎസ്ഡബ്യൂ കഴിഞ്ഞ് ജോലിചെയ്യുകയാണ്. നീനുവിന്റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ല, അത്തരം വ്യാജപ്രചരണം നടത്തുന്നവരോട് തന്നെ പോയി ചോദിക്കണമെന്നും ഞാന്‍ കൈപിടിച്ച് കൊടുത്തിട്ടില്ലെന്നും ജോസഫ് പറയുന്നു.