കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ മാറുക കോട്ടയത്തിന്റെ തലവര. ശബരിമല തീര്‍ഥാനടത്തില്‍ ചെങ്ങന്നൂരില്‍ ഇറങ്ങുന്നവര്‍ക്ക് എരുമേലിയില്‍ പോകാന്‍ കഴിയുന്നില്ലെന്ന പോരായ്മ ഉണ്ടായിരുന്നു.
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ മാറുക കോട്ടയത്തിന്റെ തലവര. പദ്ധതി യാഥാര്‍ഥ്യമായാല്‍ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 15 ശതമാനം വര്‍ധന. മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വര്‍ധന നേട്ടമാകും
പലരും ബുക്കിങ് കിട്ടാതെ ബസ് വാടകയ്‌ക്കെടുത്തും മറ്റുമാണു ശബരിമലയ്‌ക്കെത്തിയത്. ഇതു വലിയ ചെലവാണ് തീര്‍ഥാടകര്‍ക്കുണ്ടാക്കുന്നത്.
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 15 ശതമാനം വര്‍ധനയാണ്.
ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം അഞ്ചു കൊല്ലത്തിനിടെ ഗണ്യമായികൂടിയതാണ് ദേവസ്വത്തിന്റെ ഇത്തരമൊരു വിലയിരുത്തലിന് അടിസ്ഥാനം.
വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍നിന്നുള്ള ഭക്തരായിരുന്നു എണ്ണത്തില്‍ ഒന്നാമത്.
ഓരോ സംസ്ഥാനത്തുനിന്നും വരുന്നവരുടെ കണക്കുകള്‍ കൃത്യമായി എടുത്തിട്ടില്ലെങ്കിലും വെര്‍ച്വല്‍ ക്യൂവിലെ ബുക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെലങ്കാനയാണ് ഒന്നാമത്.
ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ കൂടുതലായി ഓടിച്ചു തുടങ്ങിയതോടെയാണു തെലങ്കാനയില്‍നിന്നും ആന്ധ്രയില്‍നിന്നും വര്‍ധന ഉണ്ടായത്.
സിക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ശബരിമല സ്‌പെഷലായി ഓടിച്ചത്.
ഇപ്പോള്‍ മഹാരാഷ്ട്രയില്‍നിന്നും ട്രെയിന്‍വഴി അയ്യപ്പന്‍മാര്‍ എത്തുന്നുണ്ടെന്നാണ് റെയില്‍വേ പറയുന്നത്. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിലും അയ്യപ്പന്‍മാരുടെ ബുക്കിങ് കൂടിവന്നിട്ടുണ്ട്.
ഇപ്പോള്‍ ട്രെയിനില്‍ വരുന്ന തീര്‍ഥാടകരില്‍ 70 ശതമാനവും ചെങ്ങന്നൂരാണ് ഇറങ്ങുന്നത്. ബാക്കി ഒരു വര്‍ഷം കൊണ്ട് കൂടിയത് 37% ശബരി സ്‌പെഷല്‍ ട്രെയിനുകള്‍.
കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിലാണ് റെയില്‍വേ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ചത്. 415 എണ്ണം. തൊട്ടു മുന്‍വര്‍ഷത്തെ സീസണില്‍ ഇത് 301 ആയിരുന്നു.