ഉഴവൂരില്‍ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

New Update
obit arun gopi

ഉഴവുർ: ഉഴവൂരില്‍ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഞായറാഴ്ച വൈകിട്ട് ഉഴവുർ ടൗണിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടത്. വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ ഗോപിയുടെ മകൻഅരുൺ ഗോപി (29) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച 2 ന് വന്ദേമാതരത്തുള്ള വീട്ടുവളപ്പിൽ.

Advertisment

അരുൺ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനിലോറിയിടിച്ചാണ് അപകടം. ഉടൻ നാട്ടുകാർ ഉഴവുർ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരേതൻ പ്രവാസിയായിരുന്നു, അവധി ആഘോഷിക്കാൻ നാട്ടിലെത്തിയിട്ട് എതാനും ആഴ്ചകൾക്ക് ആയിട്ടുള്ളു. മാതാവ്: ഷീബാ (ഇസ്രായേൽ) കുടക്കച്ചിറ നാരകത്തെങ്കീൽ കുടുംബാംഗങ്ങമാണ്. ഭാര്യ: കീർത്തി ഉഴവൂർ പയസ്മൗണ്ട് എള്ളംപ്ലാക്കിൽ (ഉള്ളാടപ്പിള്ളിൽ) കുടുംബാംഗം. സഹോദരി: ആതിര (യു.കെ).    

Advertisment