സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. ചിത്രം പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററിൽ. പിന്നാലെ ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പോസ്റ്റർ പിൻവലിച്ചു

മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റർ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റർ പിൻവലിക്കാൻ നിർദ്ദേശം നല്‍കിയത്. 

New Update
cpi kottayam poster

കോട്ടയം: ഗർണറും സി.പി.ഐയും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി പോര് നടക്കുന്നതിനിടെ സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം.

Advertisment

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദ്ദേശം നല്‍കി. 


പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം മണിക്കൂറുകള്‍ക്കകം പോസ്റ്റർ പിൻവലിച്ചു.


മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റർ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റർ പിൻവലിക്കാൻ നിർദ്ദേശം നല്‍കിയത്. 

പോസ്റ്റർ വിവാദം ആകുമെന്ന കാരണത്താല്‍ ആണ് ജില്ലാ നേതൃത്വം പിൻവലിക്കാൻ നിർദ്ദേശം നല്‍കിയത്.

Advertisment