കോട്ടയം : മുണ്ടക്കയം ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 78 സെന്റീമീറ്റർ ഉയരത്തിൽ വളർന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.
കഞ്ചാവ് ചെടി കണ്ടെത്തിയതോടെ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
ആരെങ്കിലും നട്ടുവളർത്തിയതാകാമെന്ന നിഗമനത്തിൽ എക്സൈസ്.
പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.