നോൺ വെജ് പ്രേമികൾക്കു നിരാശ. ഇറച്ചിക്കോഴി വില കുതിക്കുന്നു. വില വർധനവിന് കാരണം വരവ് കുറഞ്ഞത്

തമിഴ്‌നാട്ടിൽ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ഇറച്ചികോഴി എത്തുന്നത്. ഉൽപ്പാദന ചെലവു കാരണം കേരളത്തിലെ പല ഫാമുകളും അടച്ചു പൂട്ടിയിരുന്നു. 

New Update
images(143)

കോട്ടയം: പച്ചക്കറികൾ, മാംസം, എണ്ണ, പാചക വാതകം, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം സാധാരണക്കാരുടെ ദൈനംദിന ചെലവുകൾ ഗണ്യമായി വർധിച്ചു. 

Advertisment

നോൺവെജ് പ്രേമികൾക്കാണ് ഏറ്റവും കൂടുതൽ നിരാശ. ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 160 രൂപ വരെയായി. വരവ് കുറഞ്ഞതാണു വില വർധനവിനു കാരണം. 


തമിഴ്‌നാട്ടിൽ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ഇറച്ചികോഴി എത്തുന്നത്. ഉൽപ്പാദന ചെലവു കാരണം കേരളത്തിലെ പല ഫാമുകളും അടച്ചു പൂട്ടിയിരുന്നു. 


ഇതോടെ തമിഴ്‌നാട് ലോബിയാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. വിലവർധന ഹോട്ടലുകളെയും തട്ടുകടകളെയുമാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. 

കേരളാ തീരത്ത് കപ്പൽ മുങ്ങിയതോടെ കേരളത്തിൽ നിന്നുള്ള മീനിന്റെ ഡിമാൻഡ് കുറഞ്ഞിരുന്നു. പകരം തമിഴ്‌നാട്ടിൽ നനിന്നുള്ള മീനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യക്കാർ. 

ട്രോളിങ് നിരോധനം കൂടെ വരുന്നതോടെ മീൻ വില കുതിച്ചുയരും. ഇതോടൊപ്പം കേഴി ഇറച്ചി വില ഇനിയും വർധിക്കാൻ കാരണമായേക്കും.