സംസ്ഥാനത്ത് സ്വകാര്യവ്യവസായ പാർക്ക് പദ്ധതി വൻ വിജയമെന്ന് മന്ത്രി പി രാജീവ്‌. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പിന്നാലെ ക്യാമ്പസ് വ്യവസായ പാർക്കുകളും ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കും സഹകരണ വകുപ്പിനും കീഴിൽ വെറുതേകിടക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉതകുംവിധം വികസിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന കാര്യവും വ്യവസായ വകുപ്പ് ഗൗരവമായി പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. 

New Update
images(145)

കോട്ടയം : സിഡ്കോയുടെ ആദ്യത്തെ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ  കോട്ടയം ഏറ്റുമാനൂരിലെ വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവ്‌ ആണ് ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി വി എൻ വാസവനും പങ്കെടുത്തു.

Advertisment

തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിക്കൊണ്ടിരുന്ന സിഡ്കോ(കേരള സ്‌മോൾ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷൻ) ഇപ്പോള്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. 

ഈ വിധത്തിൽ കേരളത്തിന്റെ വ്യവസായമേഖലയാകെ മുന്നേറുകയാണെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു.

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കും സഹകരണ വകുപ്പിനും കീഴിൽ വെറുതേകിടക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉതകുംവിധം വികസിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന കാര്യവും വ്യവസായ വകുപ്പ് ഗൗരവമായി പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. 

ആഭ്യന്തര വരുമാനം വർധിക്കാൻ വ്യവസായ മേഖല ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കുന്നതിന് ഭൂമി ആവശ്യവുമാണ്. 

ഭൂമി ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സ്വകാര്യവ്യവസായ പാർക്ക് പദ്ധതി വലിയ വിജയം നേടി മുന്നേറുകയാണെന്നും പി രാജീവ്‌ പറഞ്ഞു. 

37 സ്വകാര്യ പാർക്കുകൾക്ക് ഈ സർക്കാർ ഇതിനോടകം അനുമതി നൽകിക്കഴിഞ്ഞു. 11 ക്യാംപസ് വ്യവസായ പാർക്കുകളും ഉടനെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.