ആരോഗ്യകരമായ സെക്‌സ് ജീവിതത്തിലുണ്ടെങ്കില്‍ പുരുഷനും സ്ത്രീയും തമ്മിലെ സൗഹൃദം ഉറപ്പുള്ളതാകുമെന്നു അച്ചു ഹെലന്‍. ലൈംഗികതയില്‍ സംതൃപ്തി നേടാത്ത ഒരുവള്‍ക്ക് എപ്പോഴും അസഹിഷ്ണുതയുണ്ടാവും. ലോകത്തോട് അവള്‍ പറയും എനിക്ക് നിങ്ങളാരും വേണ്ടെന്ന്. അതിനെ പെണ്ണഹങ്കാരമായി കരുതേണ്ടതില്ല

സുന്ദരമായ ഒരു ലൈംഗികതക്കു ശേഷം അവളുടെ പാര്‍ട്ണറില്‍ ഏറ്റവും കൂടുതല്‍ വിശ്വാസം കണ്ടെത്തുന്ന ഒരുവളായി അവള്‍ മാറും.

New Update
ACHU HELEN

കോട്ടയം: ആരോഗ്യകരമായ സെക്‌സ് ജീവിതത്തിലുണ്ടെങ്കില്‍, പുരുഷനും സ്ത്രീയും തമ്മിലെ സൗഹൃദം ഉറപ്പുള്ളതാകുമെന്നു ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ അച്ചു ഹെലന്‍(അശ്വതി).

Advertisment

സംതൃപ്തകരമായ ഒരു ലൈംഗികതക്കു ശേഷം ഒരു സ്ത്രീയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി അച്ചു ഹെലന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.


സംതൃപ്തകരമായ ഒരു ലൈംഗികബന്ധമുണ്ടായാല്‍ പിന്നെ, നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും സന്തോഷവതിയായ ഒരു പെണ്ണായിരിക്കും അവളെന്ന് അച്ചു ഹെലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


സുന്ദരമായ ഒരു ലൈംഗികതക്കു ശേഷം അവളുടെ പാര്‍ട്ണറില്‍ ഏറ്റവും കൂടുതല്‍ വിശ്വാസം കണ്ടെത്തുന്ന ഒരുവളായി അവള്‍ മാറും.

ലോകത്തെ മുഴുവന്‍ സ്‌നേഹിക്കാന്‍ ആവുന്ന, പരിഗണിക്കാന്‍ കഴിയുന്ന പെണ്ണ്. എന്നോളം അവനു മറ്റൊന്നിലേക്കും ചുരുങ്ങാന്‍ ആവില്ലെന്നു അവള്‍ക്കപ്പോള്‍ അറിയാനാവും.

ആരോഗ്യകരമായ സെക്‌സ് ജീവിതത്തിലുണ്ടെങ്കില്‍, പുരുഷനും സ്ത്രീയും തമ്മിലെ സൗഹൃദം ഉറപ്പുള്ളതാകും.


പിന്നീട് എല്ലാവിധ വാശിയും ദേഷ്യവും അവളുടെ ഉള്ളില്‍ നിന്നവന്‍ ഒഴുക്കിക്കളയും. ലൈംഗികതയില്‍ സംതൃപ്തി നേടാത്ത ഒരുവള്‍ക്ക് എപ്പോഴും അസഹിഷ്ണുതയുണ്ടാവും. 


ലോകത്തോട് അവള്‍ പറയും എനിക്ക് നിങ്ങളാരും വേണ്ടെന്ന്. അത് പെണ്ണഹങ്കാരം അല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

അവള്‍ക്ക് നഷ്ടമായ ഇഷ്ട്ട പ്രണയമാണ്, ലൈംഗികതയാണ് അവളുടെ വികാര പ്രകടനങ്ങള്‍ക്ക് കാരണം.

അവള്‍ നിങ്ങളുടെ സഹതാപം അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു വയ്ക്കുന്നു. നവ്യാ നായര്‍ക്ക് മാത്രമല്ല, എനിക്കും ഈ വേഷം ചേരില്ലെന്നുള്ള കമന്റ്സ് പ്രതീക്ഷിച്ചു കൊണ്ട് പുതിയ ഡ്രെസ്സ് ഇട്ട ചിത്രം ചേര്‍ക്കുന്നുവെന്ന് പറഞ്ഞാണ് അച്ചു ഹെലൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.