കുരുക്കില്‍പ്പെട്ട് കോട്ടയം നഗരം. എംസി റോഡിലും ഈരയില്‍ക്കടവ് ബൈപ്പാസിലും വൻ ഗതാഗത കുരുക്ക്. കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ഇടപെട്ടില്ലെന്നു പരാതി

രാവിലെ ഒന്‍പതരയോടെയാണ് കുരുക്ക് തുടങ്ങിയത്. ഇതോടെ രാവിലെ ഓഫീസിലും ക്ലാസുകള്‍ക്കും പോകേണ്ടവര്‍ കുരുക്കില്‍പ്പെട്ടു. 

New Update
traffic block kottayam
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കോട്ടയം നഗരത്തില്‍ മണിക്കൂറുകളായി ഗതാഗത കുരുക്ക്. സ്റ്റാര്‍ ജങ്ഷനിലെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോടിമത  മുതല്‍  തിരുനക്കര വരെ റോഡ് ബ്ലോക്കായിരുന്നു.

Advertisment

രാവിലെ ഒന്‍പതരയോടെയാണ് കുരുക്ക് തുടങ്ങിയത്. ഇതോടെ രാവിലെ ഓഫീസിലും ക്ലാസുകള്‍ക്കും പോകേണ്ടവര്‍ കുരുക്കില്‍പ്പെട്ടു. 

എം.സി റോഡില്‍ ബ്ലോക്ക് ആയതു കാരണം ബസുകള്‍ അടക്കം ഇപ്പോള്‍ ഈരയില്‍ കടവ് ബൈപ്പാസു വഴി ഓടിച്ചു. പിന്നാലെ ഈ ഭാഗത്തും വാഹന തിരക്കു കാരണം ഗതാഗത കുരുക്ക് ഉണ്ടായി. എന്നാല്‍, ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.

കുരുക്കു രൂക്ഷമായതോടെയാണു പോലീസ് ഇടപെട്ടത്. ഒരു കലോ മീറ്റര്‍ ദൂരം പിന്നിടാന്‍ ഒരു മണിക്കൂറോളം എടുത്തു എന്നു യാത്രക്കാര്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റാര്‍ ജങ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും കോടിമത മുതല്‍ തിരുനക്കര വരെ ഗതാഗത കുരുക്കുണ്ടാകുന്നതു പതിവാണ്.