/sathyam/media/media_files/2025/06/25/study-in-germany-2025-06-25-09-42-06.jpg)
കോട്ടയം: പ്ലസ് ടുവിനു ശേഷം വിദേശ പഠനം, മികച്ച ജോലി എന്നിവ സ്വപ്‌നം കാണുന്ന യുവത്വമാണ് ഇന്നു കേരളത്തില്‍ ഉള്ളത്. എന്നാല്‍, പഠിക്കാന്‍ തെരഞ്ഞെടുക്കേണ്ട രാജ്യ ഏതെന്നതു പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുപോലെ പ്രധാനമാണ്.
വിദേശപഠനത്തിന്റെ സാധ്യതകളെക്കുറിച്ചു പലരും ചോദിക്കുമ്പോള്‍ സ്ഥിരമായി ചില രാജ്യങ്ങളുടെ പേരുകളാണു പലരും ചോദിക്കുക. യു.കെ, യു.എസ്, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ് എന്നിങ്ങനെ പോകുന്ന രാജ്യങ്ങളുടെ പേരുകള്‍.
ഇപ്പോഴും നിരവധി ചോയിസുകള്‍ ഉണ്ടെങ്കിലും അവിടെയൊക്കെയും ഉള്ളതിലും ഏറെ സൗകര്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വെച്ചു നീട്ടുന്ന ഒരു രാജ്യം ജര്‍മനിയാണ്. ജര്‍മനിയിലെ അവസരങ്ങളെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും വേണ്ടത്ര അറിവില്ല.
വിദേശപഠനത്തില്‍ പ്രധാന കാര്യം പഠനച്ചെലവാണ്. ജര്‍മനിയില്‍ പബ്ലിക് യൂണിവേഴ്‌സിറ്റികളെ കൂടാതെ വിദേശ യൂണിവേഴ്‌സിറ്റി ക്യാംപസുകളും സ്റ്റേറ്റ് അക്രഡിറ്റഡ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ജര്‍മനിയിലെ 323 പബ്ലിക് യൂണിവേഴ്‌സിറ്റികള്‍ ലോകോത്തര കോഴ്‌സുകള്‍ ഒരുക്കിയിട്ടുണ്ട്. പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്കു നേടി വിദേശത്തെ മുന്‍നിര യൂണിേവഴ്‌സിറ്റികള്‍ തെരഞ്ഞെടുത്തു സ്‌കോളര്‍ഷിപ്പോടെ പഠിച്ചാല്‍ താരതമ്യേന കുറഞ്ഞ സാമ്പത്തിക ചെലവില്‍ വിദേശ വിദ്യാഭ്യാസം നേടിയെടുക്കാം.
പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം സ്ഥാനമുള്ള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിക് ഈ വര്‍ഷമാണു ട്യൂഷന്‍ ഫീസ് വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയെന്നത് ഒഴിവാക്കിയാല്‍ 322 പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസില്ലാതെ സൗജന്യമായി പഠിക്കാന്‍ അവസരമുണ്ട്.
അഭിരുചിക്കനുസരിച്ച് വൈവിധ്യമാര്‍ന്ന കേഴ്‌സുകള്‍ ഒരുക്കുന്ന പബ്ലിക് യൂണിവേഴ്‌സിറ്റികള്‍ ശാസ്ത്രസാങ്കേതിക മേഖലകള്‍ക്കു മുന്‍തൂക്കം നല്‍കുന്നു.
യൂറോപ്പിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി ജര്‍മനി വളരുകയാണ്. 2024 ജൂലൈ 24നു നിലവില്‍ വന്ന നിയമപ്രകാരം കഴിവുള്ളവര്‍ക്ക് ഒട്ടേറെ അവസരങ്ങളാണു ജര്‍മനിയില്‍ ഉള്ളത്.
അഞ്ചു വര്‍ഷം നിയമപരമായി ജര്‍മനിയില്‍ കഴിയുകയും ജര്‍മന്‍ ഭാഷയില്‍ ബി1, ബി2 ലെവല്‍ നൈപുണ്യവുമുണ്ടെങ്കില്‍ നേരിട്ടു ജര്‍മന്‍ പൗരത്വത്തിന് അപേക്ഷിക്കാം.
മൂന്നു വര്‍ഷത്തിനുള്ളില്‍ ജര്‍മന്‍ സി1 ലെവല്‍ നൈപുണ്യം നേടാന്‍ കഴിഞ്ഞാല്‍ ജര്‍മന്‍ പാസ്‌പോര്‍ട്ടു ലഭിക്കും. ജര്‍മന്‍ പാസ്‌പോര്‍ട്ട് നേടിക്കഴിഞ്ഞാല്‍ പുതിയ നിയമ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ വര്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാനും ജോലി ചെയ്യാനും അവസരമൊരുങ്ങുന്നു.
പുതിയ നിയമത്തോടെ എട്ടു വര്‍ഷം ദൈര്‍ഘ്യമുണ്ടായിരുന്ന പ്രക്രിയ അഞ്ചു വര്‍ഷമായി കുറഞ്ഞിട്ടുണ്ട്. സി1 ഭാഷാപ്രാവീണ്യം മൂന്നു വര്‍ഷത്തിനുള്ളില്‍ നേടാന്‍ കഴിഞ്ഞാല്‍ വേഗത്തില്‍ പൗരത്വം നേടാന്‍ സാധിക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമാണ്.
കരിയറില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് മേഖലകളില്‍ മികച്ച സാധ്യത തേടുന്നുണ്ടെങ്കില്‍ ജര്‍മനിക്കാണ് മുന്‍തൂക്കം.
മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ജര്‍മനിയില്‍ പൊതുമേഖലയിലുള്ള സര്‍വകലാശാലകളില്‍ ഫീസ് തുച്ഛമാണ് എന്നുള്ളതാണു ജര്‍മനിയെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യ കേന്ദ്രമാക്കിയത്.
നാട്ടില്‍ 12 വര്‍ഷമാണു സ്‌കൂള്‍ വിദ്യാഭ്യാസമെങ്കില്‍ ജര്‍മനിയില്‍ 13 വര്‍ഷമാണന്നു മാത്രം. ഇന്ത്യയില്‍ ബിരുദപഠനം ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും ഐ.ഐ.ടികളിലേക്കുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് യോഗ്യത നേടിയവര്‍ക്കും ജര്‍മനിയില്‍ നേരിട്ടു ബിരുദപ്രവേശനം സാധ്യമാക്കും.
പ്ലസ് ടു കഴിഞ്ഞു പോകുന്നവര്‍ക്ക് ഒരു വര്‍ഷത്തോളം വരുന്ന സ്റ്റുഡിയന്‍കൊളീഗ് എന്ന പ്രിപ്പറേറ്ററി കോഴ്സുണ്ട്. നമുക്കു വേണ്ട ബിരുദത്തിനനുസരിച്ചുള്ള സ്റ്റുഡിയന്‍കൊളീഗ് തെരഞ്ഞെടുക്കാം.
ശാസ്ത്ര- സാങ്കേതികപഠനം ആഗ്രഹിക്കുന്നവര്‍ക്കായി രണ്ടുതരം സര്‍വകലാശാലകളുണ്ട്- ടെക്നിക്കല്‍ സര്‍വകലാശാലകളും അപ്ലൈഡ് സയന്‍സ് സര്‍വകലാശാലകളും. കല, സംഗീതം, ഹ്യുമാനിറ്റീസ് കോഴ്സുകളുള്ള കോളജുകളുമുണ്ട്. മികച്ച ശമ്പളത്തില്‍ ജോലി, ഉയര്‍ന്ന ജീവിതനിലവാരവുമാണ് ജര്‍മനി വെച്ചു നീട്ടുന്നത്.
ജര്‍മനിയിലെ സൗജന്യ പഠന അവസരങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക: https://forms.gle/ecS7eLEpwqi2SbKc6