കേരളത്തില്‍ താലിബാനിസമോ ? ഇന്റര്‍നെറ്റില്‍ സൂംബാ ഡാന്‍സിനെക്കുറിച്ച് തിരഞ്ഞ മുസ്ലീം പണ്ഡിതര്‍ കണ്ടത് റിയോയിലെ കാര്‍ണിവല്‍ ! പ്രതിഷേധങ്ങൾക്ക് കാരണം തെറ്റിദ്ധാരണ. 'മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനെ ഉപകരിക്കൂ' എന്ന് മന്ത്രി ശിവന്‍കുട്ടി

ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങള്‍ നടത്തുന്നത്. ആരും കുട്ടികളോട് അല്‍പ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവര്‍ത്തനങ്ങള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

New Update
zumba sensational

കോട്ടയം: സുംബാ ഡാന്‍സിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ മുസ്ലീം പണ്ഡിതര്‍ കണ്ടത് ബ്രസീലിലെ റിയോ കാര്‍ണിവല്‍ ഡാന്‍സ് ! സുംബാ ഡാന്‍സ് സ്‌കൂളില്‍ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച മുസ്ലീം പണ്ഡിതര്‍ പറഞ്ഞത് ഇന്റര്‍ നെറ്റില്‍ തിരഞ്ഞപ്പോള്‍ കണ്ടത് അല്‍പവസ്ത്രം ധരിച്ച സ്ത്രീകള്‍ നിര്‍ത്തം ചെയ്തതാണെന്നായിരുന്നു. 

Advertisment

ബ്രസീല്‍ സൂംബാ ഡാന്‍സ് എന്നു തിരഞ്ഞാല്‍ വരുന്നതിൽ ഒന്ന് ലോക പ്രശ്തമായ റിയോ കാര്‍ണിവലില്‍ അല്‍പവസ്ത്രം ധരിച്ച സ്ത്രീകള്‍ ഡാന്‍സ് ചെയ്യുന്നതാണ്. ഒപ്പം മറ്റു സുംബാ പരിശീലനത്തിൻ്റെയും വീഡിയോകളും ഉണ്ട്. എന്നാൽ, മുസ്ലിം പണ്ഡിതർ കണ്ടിരിക്കുക റിയോ കാർണിവൽ വീഡിയോ ആകാമെന്നാണ് സുംബാ പരിശീലിക്കുന്നവർ പറയുന്നത്.


ബ്രസീലിലെ ഏറ്റവും പ്രധാന നഗരങ്ങളില്‍ ഒന്നായ റിയോ ഡി ജനീറോയിലെ കാര്‍ണിവല്‍ എന്നത് എല്ലാ വര്‍ഷവും നോമ്പിന് മുന്‍പായി നടക്കുന്ന ഒരു ആഘോഷമാത്. 20 ലക്ഷത്തിലധികം ആളുകള്‍ പ്രതിദിനം എത്തുമെന്ന് പറയപ്പെടുന്ന ഈ ആഘോഷത്തിന് ഭൂമിയിലെ ഏറ്റവും വലിയ ഷോ എന്നൊരു പേരുമുണ്ട്.

1723ലാണ് ഈ കാര്‍ണിവല്‍ ആദ്യമായി നടന്നത്. സാധാരണയായി റിയോ കാര്‍ണിവല്‍ പരേഡില്‍ നിരവധി സാംബ സ്‌കൂളുകളില്‍ നിന്നുള്ളവരാണ് അണിനിരക്കുന്നത്.


എന്നാല്‍, ബ്രസീലില്‍ അല്‍പ്പവസ്ത്രം ധരിച്ചവര്‍ ഡാന്‍സ് ചെയ്യുന്നത് അവരുടെ സാംസ്‌കാരിക തനിമയുടെ ഭാഗമാണ്. അതു കണ്ടിട്ട് അതാണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്നാണ് ആരോപണം.


മന്ത്രി വി. ശിവന്‍കുട്ടിയും ഇത്തരം പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണ്.ഇത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണമാകും.

ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങള്‍ നടത്തുന്നത്. ആരും കുട്ടികളോട് അല്‍പ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവര്‍ത്തനങ്ങള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

സൂംബയില്‍ ചര്‍ച്ച ചെയ്തു തെറ്റിദ്ധാരണ നീക്കാന്‍ തയ്യാറാണ്. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല ഇതൊന്നും വിവാദം ആക്കേണ്ടതില്ല ഓരോ സ്‌കൂളിന്റേയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്.


വിവാദങ്ങള്‍ ലഹരിയെക്കാള്‍ കൊടിയ വിഷമാണ്. സ്‌കൂളില്‍ കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം.


ഇത്തരം വിവാദം ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും. ഇത്തരം ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ പ്രല്‍ത്സാഹിപ്പിക്കണം. ഉന്ത്യയില്‍ ഹിജാബിനെതിരെ കാമ്പ്യയിന്‍ നടന്നപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ നിലപാട് എടുത്തു.

മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനെ ഉപകരിക്കൂ എന്നും മന്ത്രി മുന്നറയിപ്പ് നല്‍കുന്നു.

Advertisment