'ചില സഹപ്രവര്‍ത്തകര്‍ ചോദിക്കും എന്താണ് ഇത്ര കോണ്‍ഫിഡന്‍സ് എന്ന്. ആത്മവിശ്വാസത്തെ ചിലര്‍ അഹങ്കാരമായി തെറ്റിദ്ധരിക്കും. ആത്മവിശ്വാസം എന്നു പറയുന്നത് അവന്‍ വലതുഭാഗത്ത് ഉണ്ട് എന്നുള്ള ധൈര്യമാണ്'. സങ്കീര്‍ത്തനത്തെ എടുത്തു പറഞ്ഞു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

ജീവിതത്തില്‍ ഒരു പൊതുപ്രവര്‍ത്തകനെന്നനിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആരോഹണ ഗീതത്തിലെ എട്ടു വാചകങ്ങളാണ്.

New Update
vd satheesan the leader
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: എനിക്ക് സങ്കീര്‍ത്തനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആരോഹണ ഗീതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജീവിതത്തില്‍ ഒരു പൊതുപ്രവര്‍ത്തകനെന്നനിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആരോഹണ ഗീതത്തിലെ എട്ടു വാചകങ്ങളാണ്.

Advertisment

എന്തൊരു കരുത്താണതു തരുന്നത്. ചിലപ്പോള്‍ ചില സഹപ്രവര്‍ത്തകര്‍ ചോദിക്കും എന്താണ് ഇത്ര കോണ്‍ഫിഡന്‍സ് എന്ന്. ആത്മവിശ്വാസത്തെ ചിലര്‍ അഹങ്കാരമായി തെറ്റിദ്ധരിക്കും. കാരണം ആത്മവിശ്വാസവും അഹങ്കാരവും തമ്മില്‍ നേര്‍ത്ത വരമ്പുമാത്രമേ ഉള്ളൂ.

ആത്മവിശ്വാസം എന്നു പറയുന്നത് അവന്‍ വലതുഭാഗത്ത് ഉണ്ട് എന്നുള്ള ധൈര്യമാണ്. അതില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്  'ഞാന്‍ എന്റെ കണ്ണ് പര്‍വതത്തിലേക്ക് ഉയര്‍ത്തുന്നു, എന്റെ സഹായം എവിടെ നിന്നു വരും.

എന്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയില്‍ നിന്നുവരും. നന്റെ കാല്‍വഴുതാന്‍ അവന്‍ സമ്മതിക്കില്ല,  നിന്നെ കാക്കുന്നവന്‍ മയങ്ങില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയുമില്ല, ഉറങ്ങുകയുമില്ല.

യഹോവ നിന്റെ പരിപാലകനാണ്. യഹോവ നിന്റെ വലതുഭാഗത്ത് തണലാണ്. പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കുകയില്ല. യഹോവ ഒരു ദോഷവും വരാത്ത വിധം നിന്നെ പരിപാലിക്കും നിന്റെ പ്രാണനെ പരിപാലിക്കും.

യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും പരിപാലിക്കും'. ഈ വരികള്‍ എന്തൊരു ഉറപ്പാണ് നമുക്കു തരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment