കോട്ടയം പനച്ചിക്കാട് നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് വീടിന്റെ മതില്‍ തകര്‍ത്തു. അപകടത്തില്‍പ്പെട്ടത് വിവാഹ സംഘം സഞ്ചരിച്ച ബസ്. ബസ് നിന്നതു മതില്‍ ഇടിച്ചു തകര്‍ത്ത ശേഷം വീടിനു മുന്‍പിലെ മരത്തില്‍ ഇടിച്ച്

വിവാഹ ആവശ്യത്തിനു വന്ന ടൂറിസ്റ്റ് ബസ് കച്ചേരി കവലയിലിട്ടു തിരിക്കുന്ന സമയത്താണു വാഹനത്തിനു ബ്രേക്ക് തകരാര്‍ ഉണ്ടായത്. 

New Update
images(670)

കോട്ടയം: പനച്ചിക്കാട് നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്തു.  അപകട സമയം വീട്ടിലും സമീപത്തും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. 

Advertisment

പനച്ചിക്കാട് കച്ചേരി കവലയില്‍ ആണ് അപകടം നടന്നത്. ബ്രേക്ക് തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്തു മരത്തില്‍ ഇടിച്ചാണു നിന്നത്. 


വിവാഹ ആവശ്യത്തിനു വന്ന ടൂറിസ്റ്റ് ബസ് കച്ചേരി കവലയിലിട്ടു തിരിക്കുന്ന സമയത്താണു വാഹനത്തിനു ബ്രേക്ക് തകരാര്‍ ഉണ്ടായത്. 


തുടര്‍ന്ന് ഇറക്കത്തില്‍ ഉരുണ്ടു നീങ്ങിയ വാഹനം സമീപത്തെ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്ത ശേഷം വീടിനു മുന്‍പിലെ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

Advertisment