കോട്ടയം: തിരുവാതുക്കലില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ മാന്താറ്റില്‍ പുതുപ്പറമ്പില്‍ വീട്ടില്‍ സാജുവിന്റെ മകന്‍ സനൂഷിനെ (പൊന്നാച്ചന്‍ 36) യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ചാന്നാനിക്കാട് വിജി സാറ്റ് വിഷന്‍ കേബിള്‍ ടിവി നടത്തുകയായിരുന്നു.
ഇന്നു രാവിലെയാണു സനുഷിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മാസങ്ങളോളമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നു മാനസിക വിഷമം നേരിട്ടിരുന്നതായാണു ലഭിക്കുന്ന വിവരം.
കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംസ്‌കാരം ഇന്നു വൈകിട്ടു വീട്ടുവളപ്പില്‍ നടക്കും.