ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ മേഷ്ടിച്ച പ്രതി ജയിൽ ചാടി. പ്രതി രക്ഷപെട്ടത് അതിസാഹസികമായി. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

New Update
POLICE

കോട്ടയം: ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ മേഷ്ടിച്ച പ്രതി ജയിൽ ചാടി രക്ഷപെട്ടു. കോട്ടയം റെയിൽ വേ പോലീസ് പിടികൂടിയ അസം നെഗോൺ ജില്ലയിൽ അമിനുൾ ഇസ്ളാം (ബാബു - 20) ആണ് ജില്ലാ ജയിൽ ചാടിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആണ് സംഭവം. മുണ്ട് മാത്രം ആണ് പ്രതി ധരിച്ചിരിക്കുന്നത്.

Advertisment

ഇന്നലെ രാവിലെ ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പരശു എക്സ്പ്രസ്സിലേക്ക് ഇയാൾ ഓടി കയറുകയായിരുന്നു. ഈ സമയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. റിമാൻ്റിൽ കഴിയുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടിയത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment