മാറ്റങ്ങളുടെ ജൂലൈ. ജൂലൈ മുതല്‍ യുപിഐ ഇടപാട് മുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിനെ ബാധിക്കുന്ന മാറ്റങ്ങള്‍ നിലവില്‍ വരും. ഇനി മുതൽ പാന്‍ കാര്‍ഡിന് ആധാര്‍ വേണം, തത്കാല്‍ ടിക്കറ്റിലും മാറ്റം. പ്രതിമാസ ജിഎസ്‌ടി അടക്കേണ്ട ജിഎസ്‌ടിആര്‍ 3ബി ഫോം ഇനി എഡിറ്റ് ചെയ്യാനാകില്ല

ജൂലൈ 15 മുതല്‍ തത്കാല്‍ ടിക്കറ്റിന് ഒ.ടി.പിയും നിര്‍ബന്ധമാക്കി. കൗണ്ടറുകളില്‍ നിന്നു ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റിനും ഒ.ടി.പി ബാധകം. തത്കാല്‍ ബുക്കിങ് ആരംഭിച്ച് ആദ്യ അരമണിക്കൂറിനു ശേഷമേ ഏജന്റുമാര്‍ക്ക് ബുക്കിങിന് അവസരം ലഭിക്കൂ.

New Update
Untitled
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: യു.പി.ഐ ഇടപാട് മുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിനെ ബാധിക്കുന്ന വിവിധ മാറ്റങ്ങള്‍ മാറ്റങ്ങള്‍ നിലവില്‍ വരും. യു.പി.ഐ വിനിമയങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണു നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതുക്കിയത്.

Advertisment

പരാജയപ്പെടുന്ന വിനിമയങ്ങളുടെ ചാര്‍ജ്ജ് ബാക്കുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാക്കുകയാണു ഇതിലൂടെ ചെയ്തിരിക്കുന്നത്. പണം തിരികെ അക്കൗണ്ടില്‍ കയറുന്നതില്‍ കാലതാമസം ഒഴിവാകുന്നതിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സാധിക്കും.

നിലവില്‍ യു.പി.ഐ വിനിമയങ്ങളുമായി ബന്ധപ്പെട്ടു ചാര്‍ജ്ജ് ബാക്ക് റിക്വസ്റ്റുകള്‍ നിരാകരിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. പല തവണ ക്ലെയിം ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇത്തരം കേസുകളില്‍ റിക്വിസ്റ്റ് യഥാര്‍ഥമാണെങ്കില്‍പ്പോലും വൈറ്റ് ലിസ്റ്റ് ഉപയോക്താവാണോ എന്ന് അറിയുന്നതിനായി ബാങ്കുകള്‍ക്കു യു.പി.ഐ റഫറന്‍സ് കംപ്ലയിന്റ് സിസ്റ്റം എന്‍.പി.സി.ഐയെ സമീപിക്കേണ്ടി വരുന്നു. 

ജൂലൈ 15 മുതല്‍ ഇത്തരം കേസുകളില്‍ എന്‍.പി.സി.ഐ ഇടപെടല്‍ ആവശ്യമായി വരുന്നില്ല. ബാങ്കുകള്‍ക്കു ഡിക്ലയിന്‍ ചെയ്ത ചാര്‍ജ്ജ് ബാക്കുകള്‍ പിഴവില്ലാതെ രേഖപ്പെടുത്താന്‍ സാധിക്കും.

ഇതോടെ എന്‍.പി.സി.ഐ വൈറ്റ് ലിസ്റ്റിങ് വിവരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന്‍ സാധിക്കും.

ബാങ്കുകള്‍, പേയ്‌മെന്റ് ആപ്പുകള്‍ എന്നിവയ്ക്ക് യു.പി.ഐ റഫറന്‍സ് കംപ്ലയിന്റ് സിസ്റ്റം (യു.ആര്‍.സി.എസ്) വഴി ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സാധിക്കും. 

യു.പി.ഐ സംബന്ധിച്ച പരാതികളില്‍ അതിവേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ പുതിയ സംവിധാനത്തിനു സാധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ മാറ്റം

തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങില്‍ വലിയ മാറ്റമാണു ജൂലൈ മുതല്‍ വരുന്നത്. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം.

ജൂലൈ 15 മുതല്‍ തത്കാല്‍ ടിക്കറ്റിന് ഒ.ടി.പിയും നിര്‍ബന്ധമാക്കി. കൗണ്ടറുകളില്‍ നിന്നു ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റിനും ഒ.ടി.പി ബാധകം. തത്കാല്‍ ബുക്കിങ് ആരംഭിച്ച് ആദ്യ അരമണിക്കൂറിനു ശേഷമേ ഏജന്റുമാര്‍ക്ക് ബുക്കിങിന് അവസരം ലഭിക്കൂ.

എ.സി ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ക്ക് 10 മുതല്‍ 10.30 വരെയും നോണ്‍ എ.സി വിഭാഗത്തില്‍ 11 മുതല്‍ 11.30 വരെയുമാണ് ഏജന്റുമാരെ വിലക്കിയത്.

പെട്ടെന്നു തീരുമാനിച്ച യാത്രകള്‍ക്ക് ഉപകാരപ്പെടാന്‍ കൊണ്ടുവന്ന തത്കാല്‍ സേവനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.

പാന്‍ കാര്‍ഡിന് ആധാര്‍ വേണം

ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിനുള്ള അപേക്ഷക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. നിലവില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു.

എന്നാല്‍ ജൂലൈ ഒന്നു മുതല്‍ ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനാകൂ.

ജി.എസ്.ടി റിട്ടേണ്‍

പ്രതിമാസ ജി.എസ്.ടി അടക്കേണ്ട ജി.എസ്.ടി.ആര്‍ 3ബി ഫോം ജൂലൈ മുതല്‍ എഡിറ്റ് ചെയ്യാനാകില്ല. കൂടാതെ ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിയില്‍ നിന്നു മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നികുതിദായകനു റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ജി.എസ്.ടി നെറ്റ്വര്‍ക്ക് അറിയിച്ചു.

ക്രെഡിറ്റ് കാര്‍ഡിലും മാറ്റം

ക്രെഡിറ്റ് കാര്‍ഡ് ഫീസ്, റിവാര്‍ഡ് പ്രോഗ്രാമുകളിലെ മാറ്റങ്ങള്‍ എന്നിവ ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചു.

10,000 രൂപയില്‍ കൂടുതലുള്ള പ്രതിമാസം ചെലവ്, 50,000 രൂപക്ക് മുകളിലുള്ള യൂട്ടിലിറ്റ് ബില്‍ പേയ്മെന്റ്, 10,000 രൂപക്ക് മുകളിലുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ഇടപാട്, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്മെന്റ് എന്നിവക്ക് ഒരു ശതമാനം ഫീസ് ഈടാക്കും.

4,999 രൂപ വരെയാണ് ഇങ്ങനെ ഈടാക്കാനാകുന്നത്. കൂടാതെ സ്‌കില്‍ ബേസ്ഡ് ഓണ്‍ലൈന്‍ ഗെയിമിങ് ഇടപാടുകള്‍ക്ക് ഇനി മുതല്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല.

Advertisment