കോട്ടയം കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. മരിച്ചത് കൊല്ലാട് സ്വദേശികൾ. ഗുരുതരമായി പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റി.അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയത് ജീപ്പ് രണ്ടു തവണ മറിഞ്ഞതോടെ

പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരുക്കേറ്റവരെ രക്ഷാ പ്രവർത്തനം നടത്തിയത്.

New Update
images(702)

കോട്ടയം: കോട്ടയം കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനുമായി  കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു.

Advertisment

വാഹനാപകടത്തിൽ മരിച്ചത് കോട്ടയം കൊല്ലാട് സ്വദേശികൾ. കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റി.


ജീപ്പിനുള്ളിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 


പിക്കപ്പ് വാനിനുള്ളിൽ രണ്ടു പേരുണ്ടായിരുന്നു.  രണ്ടു പേരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ബൊലെറോ ജീപ്പ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. രണ്ട് റൗണ്ട്  മറിഞ്ഞാണ് ജീപ്പ് റോഡിൽ നിന്നത്. 

ഇന്നു പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. കോടിമത പാലം കഴിഞ്ഞുള്ള പെട്രോൾ പമ്പിനു സമീപമാണ് അപകടം.


പെരുമ്പാവൂരിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് തടി ഉരുപ്പടികൾ കയറ്റിപ്പോയ പിക്കപ് വാനും മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പു കൂട്ടിയിടിക്കുകയായിരുന്നു. 


ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൊലേറോ ജീപ്പ് പൂർണമായും തകർന്നു.

പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരുക്കേറ്റവരെ രക്ഷാ പ്രവർത്തനം നടത്തിയത്.


അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്‌മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുക്കാനായത്. 


അതീവ ഗുരുതരമായി പരുക്കേറ്റ ജയ്മോനെയും അർജുനെയും ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.

മറ്റ് 5 പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ  അരമണിക്കൂറോളം ഗതാഗത തടസവും ഉണ്ടായി.

Advertisment