കോട്ടയം: കോവിഡിന് ശേഷം മലയാളികളുടെ സാമ്പത്തിക ഭദ്രതയ്ക്കു വന്‍ കോട്ടമാണ് സംഭവിച്ചത്. ചെറുകിട കച്ചവടക്കാര്‍ മുതല്‍ പല വമ്പന്‍ മുതലാളിമാരും കടക്കെണിയിൽപ്പെട്ടു. എന്നാല്‍, കോവിഡിന് ശേഷം സജീവമായൊരു കൂട്ടര്‍ ബ്ലേഡ് മാഫിയയാണ്.
ഓപ്പറേഷന്‍ കുബേരയില്‍ ഇക്കൂട്ടര്‍ ഒന്ന് ഒതുങ്ങിയെങ്കിലും കോവിഡന് ശേഷം വീണ്ടും സജീവമായി. ഒരു ലക്ഷവും പത്തു ലക്ഷവുമെല്ലാം വായ്പയായി നല്‍കും. ഉയര്‍ന്ന പലിശയും അടവു മുടങ്ങരുതെന്ന താക്കീതും നല്‍കും. അടവ് മുടക്കം വരുത്തിയാല്‍ ചോദിക്കാന്‍ വരുന്നത് കൊലക്കേസ് പ്രതികളും ഗുണ്ടാ നേതാക്കളുമൊക്കെയാണ്.
ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തും. ജോലി സ്ഥലത്തു വന്നു നാണം കെടുത്തും. ലഹരിക്കടത്ത് ഉള്‍പ്പടെ നടത്തുന്നവരാണ് പണം നല്‍കുന്നത് എന്നതിനാല്‍ പലരും ഇത്തരക്കാരുടെ ഭീഷണികള്‍ പുറത്തുപറയാറില്ല.
ഇരാറ്റുപേട്ടയില്‍ ആത്മഹ്യചെയ്ത വിഷ്ണു - രശ്മി ദമ്പതികളും ഇത്തരത്തില്‍ കടുത്ത മനാസിക സമ്മര്‍ദം നേരിട്ടിരുന്നു എന്നാണ് കുടുംബം വെളിപ്പെടുത്തിയത്. കടുത്തുരുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലേഡ് ഇടപാടുകാരിനില്‍ നിന്നാണ് പണം വാങ്ങിയത്.
കിലോ കണക്കിന് കഞ്ചാവുമായി അറസ്റ്റിലായ പശ്ചാത്തലവും കടുത്തുരുത്തി സ്വദേശിയായ ബ്ലേഡ് മാഫിയ സംഘത്തലവന് ഉണ്ട്. തലയോലപ്പറമ്പ് മാന്നാറില്‍ ഇയാള്‍ നടത്തുന്ന ബേക്കറി കേന്ദ്രീകരിച്ചാണ് ഈ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതെന്നായിരുന്നു ആരോപണം.
കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ വിഷ്ണു ഇയാളിൻ നിന്നു പണം കടം വാങ്ങുകയായിരുന്നു. ഈടായി വാഹനത്തിന്റെ ആര്‍.സി. ഉള്‍പ്പടെ നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടവ് മുടങ്ങിയതോടെ വിഷ്ണുവിന്റെ കൈയില്‍നിന്ന് ഈടായി പിടിച്ചെടുത്ത വാഹനത്തിന്റെ എന്‍ജിന്‍ അഴിച്ചുമാറ്റി വിറ്റു എന്നും ആരോപണവും ഉണ്ട്.
/filters:format(webp)/sathyam/media/media_files/2025/07/01/vishnu-reshmi-2025-07-01-13-26-19.jpg)
കഴിഞ്ഞ ശനിയാഴ്ച വിഷ്ണു ഇയാളെ കണ്ടിരുന്നു എന്നും ഞായറാഴ്ച ഗുണ്ടകള്‍ വീട്ടിലെത്തി വിഷ്ണുവിനെ മര്‍ദിച്ചു എന്നും കുടുംബം പറയുന്നു. പോലീസ് ഇയാളുമായി ബന്ധപ്പെട്ടു എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഇതു വിഷ്ണുവിന്റെയും രശ്മിയുടെയും മാത്രം അവസ്ഥയല്ല. ജൂണില്‍ മറ്റു രണ്ടു മരണങ്ങളും സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഉണ്ടായിരുന്നു.
വൈക്കത്ത് മരിച്ച ഫിഷ് ഫാം ഉടമയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അന്ന് കൈയിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു ഫാമിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.