കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ ബുക്കിങ് കൗണ്ടറിലെ പുതുക്കിയ സമയക്രമം യാത്രക്കാരെ വലയ്ക്കുന്നാതി ആക്ഷേപം. അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനേ ഉപകരിക്കൂ എന്നു യാത്രക്കാര്‍.
കെ.എസ്.ആര്‍.ടി.സിയുടെ കോട്ടത്തെ ബുക്കിങ് കൗണ്ടറിനുള്ള സമയം വെട്ടിക്കുറച്ചിരുന്നു. ഇതു സ്വകാര്യ ബസുകളെ പ്രോത്സാഹിപ്പിക്കാനെന്ന് ആക്ഷേപം ഉയരുന്നത്.
വൈകിട്ട് ബുക്കിങിന് എത്തുന്ന യാത്രക്കാരെയാണ് സമയക്രമം വലയ്ക്കുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങള്‍, ബംഗളുരു, തെങ്കാശി, മധുര എന്നിവിടങ്ങളിലേയ്ക്കായി ദിവസേന 75 - 100 ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇത് പകുതിയായി കുറഞ്ഞു.
കോട്ടയം ഡിപ്പോയില്‍ താഴത്തെ നിലയില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടറിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ 9 മുതല്‍ വൈകിട്ട് 5 വരെയാക്കിയാണ് ചുരുക്കിയത്. സമയമാറ്റം ബുക്കിങിന് എത്തുന്നവരുടെ എണ്ണം കുറച്ചുവെന്നും ആരോപണം ഉണ്ട്.
മലബാറിലേക്കുള്ള സ്ഥിരം യാത്രക്കാര്‍, ബംഗളുരു, മംഗലാപുരം മേഖലയിലേക്കുള്ള വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, തമിഴ്‌നാട് സ്വദേശികള്‍ എന്നിവരാണ് ബുക്കിംഗിന് എത്തുന്നവരില്‍ ഏറെയും.
ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ടെങ്കിലും പരിചയക്കുറവ് മൂലം കൗണ്ടറില്‍ എത്തുന്നവരാണ് കൂടുതല്‍. നേരിട്ട് അരമണിക്കൂര്‍ മുമ്പ് വരെ ബുക്ക് ചെയ്യാം.