കോട്ടയം: കോട്ടയ്ക്കലില്‍ മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്കു വിദഗ്ധ ചികിത്സ നല്‍കുന്നതിനുപകരം നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ. ഇതുമൂലം രോഗം മൂര്‍ച്ഛിച്ച് കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നുമാണ് ഇപ്പോഴത്തെ നിഗമനം.
കോട്ടക്കാരന്‍ ഹൗസില്‍ നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ 14 മാസം പ്രായമുള്ള ഇസെന്‍ ഇര്‍ഹാനാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. പിന്നീട് മരണത്തില്‍ സംശയം തോന്നുകയായിരുന്നു. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല.
ഇസ്ലാം മതത്തെ കൂട്ടുപിടിച്ചു കേരളത്തിന്റെ ആരോഗ്യ പുരോഗതിയെ വ്യാജ അക്യുപങ്ചര്‍ ചികിത്സയുടെ മറവില്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നിട്ടും ചെറുവിരല്‍ അനക്കാതെ ആരോഗ്യ വകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ് ഇത്തരം വ്യാജ പ്രവണതകള്‍ സജീവമായി തുടങ്ങിയത്. മരണങ്ങള്‍ പലതു നടന്നിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ലെന്നാണ് ആരോപണം.
സര്‍ക്കാര്‍ അംഗീകൃത അക്യുപങ്ചര്‍ കോഴ്സുകള്‍ ഉണ്ടെങ്കിലും അധികമാളുകളും രണ്ടോ മൂന്നോ മാസത്തെ അനംഗീകൃത കോഴ്സുകള്‍ ചെയ്തുകൊണ്ടാണ് ചികിത്സകരായി മറുന്നത്.
മലബാര്‍ മേഖലയില്‍ ഈ ചികിത്സവ്യാപകമായി ഉണ്ട്. തെക്കന്‍ കേരളത്തില്‍നിന്നുള്ളവര്‍ കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലാണ് കൂടുതലും കോഴ്സ് ചെയ്യുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിലെ വളരെ ചുരുങ്ങിയ കാലത്തെ സര്‍ട്ടിഫിക്കറ്റ് ക്ലോഴ്സുകള്‍ എടുത്തുകൊണ്ട് ചികിത്സകരായി മാറുന്നത്. ഓരോ കോഴ്സിനും വന്‍ തുക ഫീസായി ഇക്കൂട്ടര്‍ വാങ്ങും.
ദമ്പതികള്‍ക്കായി പ്രത്യേക പാക്കേജും ഉണ്ട്. എന്നാല്‍, തട്ടിപ്പില്‍ വിശ്വസിക്കുന്ന ഇവര്‍ പ്രസവത്തിനും ബ്ലഡ് ഷുഗറിനും വരെ ചികിത്സയുമായി രംഗത്തു വരുന്നുണ്ട്. ഇതോടൊപ്പമാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്കും വിദഗ്ധ ചികിത്സ നല്‍കാതെ അക്യൂപങ്ചര്‍ ചികിത്സയ്ക്കു വിധേയനായത്.
ഇത്തരത്തിലുള്ളവരുടെ തട്ടിപ്പു ചികിത്സകള്‍ അപകടം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് തുര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍. മലബാര്‍ മേഖലയില്‍ ചില ആളുകള്‍ സ്വയം ഗുരുക്കന്മരായി പ്രഖ്യാപിച്ചുകൊണ്ട് അവര്‍ ഉണ്ടാക്കിയെടുത്ത ബിസിനസ് സമ്പ്രദായത്തിന് ഇരകളാവുകയാണ് രോഗികള്‍.
മാസങ്ങള്‍ക്കു മുന്‍പാണ് മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയും അക്യുപങ്ചര്‍ ചികിത്സയ്ക്കു വിധേയായിരുന്നു.
അക്യുപങ്ചര്‍ പഠിച്ചതിന് ശേഷം അസ്മ പ്രസവത്തിനായി ആശുപത്രിയില്‍ പോയിട്ടില്ല. സമൂഹത്തിന് ദോഷകരമായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്.
എന്നാല്‍, ജനങ്ങളെ പറ്റിക്കുന്നവരെ പിടികൂടുന്നതില്‍ ആരോഗ്യ വകുപ്പ് പരാജയമാണ്. ഇസ്ലാം മതത്തിന്റെ പേരിലാണ് ഇക്കൂട്ടര്‍ തട്ടിപ്പു നടത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചും കൂടുതല്‍ ആളുകളെ ചേര്‍ത്തും ഇക്കൂട്ടര്‍ തട്ടിപ്പ് വിപുലപ്പെടുത്തുന്നു. ഇസ്ലാം മത സമൂഹത്തില്‍ നിന്നു തന്നെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്.