കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഡിസൈനും നിറവും മോശമെന്നു സോഷല്‍മീഡിയ. സ്വിഫ്റ്റ് ബസ് പോലെ കാറ്റും കയറില്ല. ഓടിച്ചാലും നീങ്ങില്ലെന്ന് ഒരു കൂട്ടര്‍. പുതിയ ടെക്നോളജിയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് ഇറക്കിയതെന്ന് മന്ത്രി

നിര്‍മാണം കഴിഞ്ഞ ബസ് കേരളത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ ബസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതോടെയാണ് വിമര്‍ശനങ്ങളും ആരംഭിച്ചത്.

New Update
ksrtc new bus-2

കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ഡിസൈനും നിറവും മോശമെന്നു സോഷല്‍മീഡിയ. സിനിമാ താരങ്ങളെ പോലെ ആരാധാകര്‍ ഏറെയുള്ളതാണ് ആനവണ്ടി എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയുടെ പുത്തന്‍ ഫാസ്റ്റ്പാസഞ്ചര്‍ ബസുകളുടെ ഡിസൈനും നിറവും ആരാധകര്‍ക്ക് അത്ര പിടിച്ചില്ല.

Advertisment

ksrtc new bus

നിര്‍മാണം കഴിഞ്ഞ ബസ് കേരളത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ ബസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതോടെയാണ് വിമര്‍ശനങ്ങളും ആരംഭിച്ചത്.


ഇത്രക്ക് മോശം ഡിസൈന് വേറെ കണ്ടിട്ടില്ല. ഗോവയിലും തമിഴ്‌നാട്ടിലും ഉള്ള പെട്ടിക്കൂട് പോലെയുള്ള ഈ വൃത്തികെട്ട ഡിസൈന് നമ്മുടെ കെ.എസ്.ആര്‍.ടി.സി.യുടെ ഭംഗി നഷ്ടപ്പെടുത്തി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒക്കെ പോകുമ്പോള്‍ നമ്മുടെ വണ്ടിക്ക് ഒരു പ്രത്യേക ഭംഗിയാണ്. ആ ഒരു ഭംഗിയാണ് ഇത്രയും വൃത്തികേടാക്കിയത്. സ്വിഫ്റ്റ് ബസ് പോലെ കാറ്റും കയറില്ല. ഓടിച്ചാലും നീങ്ങില്ല.. എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.


ആഴ്ചയിലെങ്കിലും യാത്രക്കാര്‍ ഇരിക്കുന്ന സീറ്റുകള്‍ നല്ല രീതിയില്‍ തുടച്ച് ക്ലീന്‍ ചെയ്യണമെന്ന അപേക്ഷയുണ്ടെന്നു പറയുന്നവരും ഏറെയാണ്. 

ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ എന്ന കമ്പനിയാണു ടാറ്റയില്‍ നിന്നും വാങ്ങിയ ബസുകളുടെ ബോഡി നിര്‍മ്മിച്ചത്. നിലവിലുള്ള ബസുകളെ അപേക്ഷിച്ച് ഇന്റീരിയര്‍ ഡിസൈനിലും നിറത്തിലുമൊക്കെ വ്യത്യാസം.

ksrtc new bus-3

സൂപ്പര്‍ ക്ലാസ് ബസുകള്‍ സ്വിഫ്റ്റിനു വേണ്ടിയാണു വാങ്ങുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നത്. എന്നാല്‍, പുറത്തിറങ്ങിയ ബസിന്റെ ചിത്രങ്ങളില്‍ സ്വിഫ്റ്റ് എന്ന പേരോ എംബ്ലമോ ഇല്ല.


80 പുത്തന്‍ ബസുകളാണ് ഉടന്‍ നിരത്തിലിറങ്ങുക. 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണ്. പുതിയ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലെ ആദ്യ ബാച്ച് ബോഡി നിര്‍മ്മാണം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയിരുന്നു.


ബസുകളുടെ ട്രയല്‍ ഡ്രൈവ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നടത്തിയത്. ട്രയല്‍ നോക്കിയ ശേഷം ചില നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍തന്നെ ബാക്കി ബസുകള്‍ കൂടി എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ ടെക്നോളജിയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നതെന്നാണ് മന്ത്രി പറഞ്ഞത്.

Advertisment