കോട്ടയം: കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞതിന് പിന്നില്‍ കുട്ടിയാനകളെ ബാധിക്കുന്ന വൈറസോ ? ആശങ്കയില്‍ ആനപ്രേമികള്‍.
കുട്ടിയനകളെ ബാധിക്കുന്ന വൈറസ് ആണോ മരണകാരണമെന്ന ആശങ്കയാണ് ഉയരുന്നത്. എലിഫന്റ് എന്‍ഡോതെലിയോട്രോപിക് ഹെര്‍പ്പസ് വൈറസ് (ഇ.ഇ.എച്ച്.വി) ആണ് കുട്ടിയാനകളുടെ മരണത്തിന് ഇരയാക്കുന്നത്.
ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെര്‍പസ് എന്ന അപൂര്‍വ വൈറസാണിത്. ഇത് കുട്ടിയാനകള്‍ക്കാണ് കൂടുതല്‍ പ്രശ്നം സൃഷ്ട്ടിക്കുക. 10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.
മനുഷ്യനെ ബാധിക്കില്ല. പക്ഷേ, മുനഷ്യര്‍ വൈറസ് വാഹകരാകന്‍ സാധ്യതയുണ്ട്. ഫലപ്രദമായ മരുന്ന് ഇല്ല എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. നാല് വര്‍ഷം മുന്‍പ് കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രത്തില്‍ ആനകുട്ടികള്‍ക്ക് വൈറസ് ബാധ ഉണ്ടായി കുട്ടിയാനകള്‍ ചരിഞ്ഞിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് വൈസ് ബാധ പടരുന്നതില്‍ നിന്നു തടഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/07/02/kochayyappan-2-2025-07-02-14-24-05.jpg)
ഇപ്പോള്‍ കോന്നി ആനക്കൂട്ടിലെ കൊച്ചയ്യപ്പന്‍ ചരിഞ്ഞതു വൈറസ് പടര്‍ന്നതോടെയാണെന്നാണ് ആശങ്ക ഉയരുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. അഞ്ച് വയസായിരുന്നു കുട്ടിയാനയുടെ പ്രായം.
അസുഖബാധിതനായിരുന്നില്ലെന്നും പൊസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി അറിയിച്ചു. രാവിലെ ആനയെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് തന്നെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
2021 ഓഗസ്റ്റ് 19ന് റാന്നി ഡിവിഷന്‍ ഗൂഡ്രിക്കല്‍ റെയ്ഞ്ച് കൊച്ചാണ്ടി കിളിയെറിഞ്ഞാന്‍കല്ല് ഭാഗത്തുനിന്നുമാണ് കൊച്ചയപ്പനെ ലഭിച്ചത്. അപ്പോള്‍ കൊച്ചയ്യപ്പന് ഡോക്ടര്‍ കണക്കാക്കിയ ഏകദേശ പ്രായം ഒരു വയസായിരുന്നു. 2021 സെപ്തംബറിലാണ് കോന്നി ആനക്കൂട്ടിലേക്ക് കൊച്ചയ്യപ്പനെ എത്തിച്ചത്.