കോട്ടയം: കാലാവധി പൂര്‍ത്തിയായ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കാത്ത നിയമം ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വന്നതോടെ വാഹനങ്ങള്‍ ആക്രി വിലയ്ക്കു വില്‍പ്പനയ്ക്ക്.
കേരളത്തില്‍ നിന്നുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാര്‍ എല്ലാം ഡല്‍ഹില്‍ നീക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന വാഹനങ്ങള്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു നല്ല വിലയ്ക്കു വില്‍ക്കാനാണു നീക്കം.
ആഡംബര വാഹനങ്ങളാണെങ്കില്‍ കേരളത്തില്‍ നല്ല വിലയും കിട്ടും. സമീപകാലത്ത് ഡെല്‍ഹി മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നു ആഡംബര കാറുകള്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതു വര്‍ധിച്ചിരുന്നു.
അപകടത്തില്‍പ്പെട്ട കാറുകളാണു വില കുറഞ്ഞപാര്‍ട്‌സുകള്‍ ഫിറ്റ് ചെയ്തു പെയിന്റടിച്ചു പുത്തന്‍ പെയിന്റും അടിച്ചു കേരളത്തില്‍ വില്‍ക്കും. വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നവരും ആഡംബര കാറുകളോട് താല്‍പര്യം ഉള്ളവരുമാണ് ഇത്തരം കാറുകള്‍ വാങ്ങാറ്.
ഇതിനിടെയാണു കാലാവധി പൂര്‍ത്തിയായ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഏതു സംസ്ഥാനത്ത് നിന്നാണെന്ന പരിഗണിക്കാതെയാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഉള്‍പ്പെടെ കാലാവധി പൂര്‍ത്തിയായ എല്ലാ വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഇന്ധനം നിറയ്ക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടെ ഇത്തരം വാഹനങ്ങള്‍ എങ്ങനെയെങ്കിലും വിറ്റൊഴിവാക്കാനാണു ഉടമകള്‍ ശ്രമിക്കുന്നത്. ഇതോടെ തീരെ കുറഞ്ഞ വിലയില്‍ കാറുകള്‍ കിട്ടും.
ഇവ ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് എത്തിക്കുന്നതു മാത്രമാണ് അല്‍പ്പം പണച്ചെലവ് വരുക. കേരളത്തില്‍ എത്തിച്ചാല്‍ നഷ്ടമില്ലാതെ വില്‍ക്കാന്‍ സാധിക്കുമെന്നതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് ഡീലര്‍മാര്‍ വന്‍ ലാഭമാണു പ്രതീക്ഷിക്കുന്നത്.