കോട്ടയം : പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പരാതി.
എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്ക് ശേഷമാണ് നൂലിന്റെ അവശിഷ്ടം കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു.
പ്രസവ ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ സ്‌കാനിങിന് വിധേയയാക്കിയപ്പോഴാണ് നൂൽ കണ്ടെത്തിയത്.
പിന്നീട് ശാസ്ത്രക്രിയയിലൂടെ നൂല് പുറത്തെടുത്തു. ആശുപത്രിക്കെതിരെ ചികിത്സ പിഴവുണ്ടായെന്ന് കാണിച്ച് നിയമ പോരട്ടത്തിനു ഒരുങ്ങുകയാണ് കുടുംബം.