കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡ് കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ അപകടത്തിൽ ഒരാൾക്ക് കൂടി പരിക്ക്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്തു. സ്ത്രീയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ആളില്ലാത്ത കെട്ടിടമാണ് തകർന്നതെന്നായിരുന്നു ആരോഗ്യമന്ത്രിയടക്കുമുള്ളവർ പറഞ്ഞിരുന്നത്. കാലപ്പഴക്കമുള്ളതാണ് കെട്ടിടമെന്ന് ആളുകൾ ആരോപിക്കുന്നു.