കോട്ടയം: കോട്ടയത്തിന് അഭിമാനമായി കോഴയില്‍ സയന്‍സ് സിറ്റിയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു മോന്‍സ് ജോസ്ഫ് എം.എല്‍.എ ഒരു വീഡിയോ ഇറക്കിയിരുന്നു. സയന്‍സ് സിറ്റി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സംഭവാനയെന്നു മോന്‍സ് ജോസഫ് എം.എല്‍.എ അവകാശപ്പെട്ടത്.
സ്ഥലം ഏറ്റെടുപ്പു മുതല്‍ എല്ലാ ക്രെഡിറ്റും മോന്‍സ് നല്‍കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കരിനാണ്. സയന്‍സ് സിറ്റി എന്ന സ്വപ്‌ന പദ്ധതി നാടിന് സമ്മാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. എന്നാല്‍, സയന്‍സ് സിറ്റി എന്ന ആശയം മുന്നോട്ടു വെച്ചത് ആരാണെന്നോ അതിനുവേണ്ടി പ്രയത്നിച്ചതിനെക്കുറിച്ചൊന്നും മോന്‍സ് വീഡിയോയില്‍ ഒന്നും പറഞ്ഞിരുന്നില്ല.
മോന്‍സ് രാഷ്ട്രീയ ശത്രുവായി കാണുന്ന കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയാണു സയന്‍സ് സിറ്റി എന്ന ആശയവുമായി മുന്നോട്ടു വരുന്നത്. ഇതോടെ മോന്‍സ് കോഴായെ വിദ്യാഭ്യാസ ഹബ്ബായി മാറ്റാന്‍ ജോസ് കെ. മാണി വഹിച്ച പങ്കിനെക്കുറിച്ച് മോന്‍സ് മുന്‍പു പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി.
എന്നുമാത്രമല്ല അതിലെ സംഭാഷണങ്ങള്‍ സയന്‍സ് സിറ്റിയുടെ പ്രമോയാക്കി സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ അവതിരിപ്പിക്കുകയും ചെയ്തു. വന്‍ സ്വീകാര്യതയാണു വീഡിയോയ്ക്കു ലഭിക്കുന്നത്.
എം.പി എന്ന നിലയില്‍ പ്രാദേശിക വികസനഫണ്ട് അര്‍ത്ഥവത്തായി ചെലവഴിക്കണമെന്ന ജോസ് കെ. മാണിയുടെ ചിന്തയില്‍ ഭാവി തലമുറയ്ക്കായി ബൃഹദ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമാണു കോഴായില്‍ സയന്‍സ് സിറ്റി എന്ന ആശയം വരുന്നത്.
കുട്ടികള്‍ വിദ്യാഭ്യാസവും തൊഴിലും തേടി വിദേശത്തേക്കു കുടിയേറ്റം ആരംഭിച്ച കാലഘട്ടത്തിലാണ് അക്ഷരങ്ങളുടെ നാടിനെ ഭാവിതലമുറയ്ക്കായി ഒരു വിജ്ഞാന നഗരിയാക്കണമെന്ന ആഗ്രഹം ജോസ് കെ. മാണിയുടെ മനസിലെത്തിയത്. നാട്ടില്‍ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലിടങ്ങളുമുണ്ടെങ്കില്‍ വിദ്യാര്‍ഥി കുടിയേറ്റം നിയന്ത്രിക്കാമെന്നായിരുന്നു ആശയം.
ശാസ്ത്ര ഗവേഷണത്തിന്റെ സാധ്യതകളെ കുറിച്ച് പഠിച്ചപ്പോഴാണു വണ്‍ എം.പി വണ്‍ ഐഡിയ എന്ന പദ്ധതിയിലേക്കു ജോസ് കെ. മാണി എത്തുന്നത്. ശാസ്ത്രത്തില്‍ പുതിയതലമുറയുടെ ഗവേഷണ താത്പര്യങ്ങള്‍ വളര്‍ത്തണമെന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റി സന്ദര്‍ശിച്ച് ഡയറക്ടര്‍ ജനറലുമായി സംസാരിച്ചു.
150 ഏക്കറിലാണു കൊല്‍ക്കത്ത സയന്‍സ് സിറ്റി. ജനസാന്ദ്രത കൂടുതലും ഭൂലഭ്യത കുറവുമായ കേരളത്തില്‍ അഞ്ചേക്കര്‍ കണ്ടെത്താന്‍പോലും ബുദ്ധിമുട്ട്. ആദ്യം ഒരു സയന്‍സ് പാര്‍ക്കായി പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് പൂര്‍ണ സജ്ജമായ സയന്‍ സിറ്റിയിലേക്ക് എത്തുകയും ചെയ്യുക എന്ന നിര്‍ദേശമാണു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നു ലഭിച്ചത്.
ഇതിനെ സയന്‍സ് സിറ്റി എന്ന സ്വപ്നത്തില്‍ എത്തിക്കണമെങ്കില്‍ 30 ഏക്കറെങ്കിലും കണ്ടെത്തണം. സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ടണു കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചത്. കേന്ദ്ര സാംസ്‌കാരിക മന്ത്രിയെയും സെക്രട്ടറിയെയും കണ്ടു ജോസ് കെ. മാണി പദ്ധതി അംഗീകരിപ്പിച്ചെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായം ഇതിനു ലഭിച്ചു. നിരന്തര ഇടപെടലുകളിലൂടെ കുറവിലങ്ങാട്ടെ കോഴ ഫാമില്‍ 30 ഏക്കര്‍ കണ്ടെത്തി. ഉടന്‍ സയന്‍സ് സിറ്റി അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനവും ഉണ്ടായി.
നിര്‍മാണങ്ങളുടെ ഉദ്ഘാടനത്തിനുശേഷം നേരിട്ട ഏറ്റവുംവലിയ വെല്ലുവിളി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമായിരുന്നു. ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ജോസ് കെ. മാണി നടത്തിയ നിരന്തര ഇടപെടലുകളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് ഈ സമന്വയം സാധ്യമാക്കിയത്.