കോട്ടയം: അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ടി.കെ ജയകുമാർ. അവിടെ ഉണ്ടായിരുന്നവർ പറഞ്ഞത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ്. മന്ത്രി വന്നപ്പോൾ താനാണ് അക്കാര്യം പറഞ്ഞത്.
മിസിങ് വിവരം ലഭിച്ചതു പിന്നീടാണ്. അതിനു ശേഷമാണു വീണ്ടും തെരച്ചിൽ നടത്തിയത്. താനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചു. ആരും ഇല്ലന്നു പറഞ്ഞു. ഫയർ ഫോഴ്‌സ്, പോലീസ് എന്നിവർ ഉണ്ടായിരുന്നു.
പോലീസിന്റെയും, ഫയർ ഫോഴ്‌സിന്റെയും ഭാഗത്തുനിന്നും അത്തരം റിപ്പോർട്ടാണു ലഭിച്ചത്. അതിനടിസ്ഥാനത്തിലാണ് ആരും ഇല്ലെന്നു മന്ത്രിയോട് പറഞ്ഞത്. ഒരു കുട്ടിയുടെ അമ്മ മിസിങ് ആണെന്നു സംശയം പറഞ്ഞു.
പിന്നെ കാഷ്വാലിറ്റിയിൽ അമ്മയെ കണ്ടെത്തി എന്നും പറഞ്ഞു. ബിന്ദുവിനെ കാണാനില്ലെന്ന വിവരം അറിയാൻ താമസിച്ചു. സംഭവം നടന്നതു രാവിലെ 10.50 നാണ്.
10.51ന് പോലീസിനെയും 10.55ന് ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. 11.03 ന് ഫയർ ഫോഴ്‌സ് വന്നു. 15 മിനിറ്റ് കൊണ്ട് ഫയർഫോഴ്‌സ് എത്തി. ഈ സമയം കൊണ്ട് മൂന്നു വാർഡുകളിലെയും ആളുകളെ മാറ്റിയെന്നും സൂപ്രണ്ട് പറഞ്ഞു.
2013ൽ കെട്ടിടത്തിന്റെ പലഭാഗങ്ങൾ ഇടിഞ്ഞു വീഴുന്നത്. പുതിയ ബിൽഡിങിന് 2016 ലെ കിഫ്ബി ഫണ്ടിൽ നിന്ന് അംഗീകാരം ലഭിച്ചു.
564 കോടി രൂപ അനുമതി പുതിയ കെട്ടിടത്തിനു കിട്ടിയെങ്കിലും കോവിഡ് കാരണം നിർമാണം വൈകി.
ബിൽഡിങിൽ നിന്നു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ ബിൽഡിങ് പൂർണമായും അടച്ചിടുകയെന്നു പറയണമായിരുന്നു. എല്ലാ സേവനങ്ങളും നിർത്തി വയ്ക്കുക സാധ്യമായിരുന്നില്ല.
ശൗചാലയം ആളുകൾ ഉപയോഗിച്ചിരുന്നിരിക്കാം. 10 വാർഡിൽ ഉള്ളവരാണ് ഉപയോഗിച്ചത്. പൂർണ തോതിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ശസ്ത്രക്രിയ വിഭാഗങ്ങൾ മാറ്റിയിട്ടുണ്ട്. 8 തിയറ്ററുകളിൽ രണ്ടു ഷിഫ്റ്റുകളായി ശസ്ത്രക്രിയകൾ വേഗത്തിലാക്കും.
സംഭവം നടന്ന ഉടനെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നുവെന്നു ഡി.എം.ഇ ഡോ. വിശ്വനാഥ് പറഞ്ഞു. ജെസിബി എത്തിയത് 11.30 നാണ്. ബിൽഡിങ് വീണ ഇടത്തേക്ക് ജെ.സി.ബി എത്തിക്കാൻ പ്രയാസം നേരിട്ടു.
10 മിനിറ്റ് കൊണ്ട് ഫ്‌ലോറിലെ ആളുകളെ മാറ്റിയിരുന്നു. 330 പേരെ മാറ്റാനായെന്നും ഡോ വിശ്വനാഥ് പറഞ്ഞു.