കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.
കോട്ടയം മെഡിക്കൽ കോളജിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ആരോഗ്യമന്ത്രിയുടെ കോലവുമായി എത്തിയ പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു.
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടറിയേറ്റ് അനക്‌സ് 2 ലേക്ക് മഹിളാ കോൺഗ്രസും മാർച്ച് നടത്തി.
ഗേറ്റിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ശവപ്പെട്ടിയും ചുമന്നുകൊണ്ടാണ് മാർച്ച് നടത്തിയത്.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്.
അപകടത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നാണ് ആരോപണം.