കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണു തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു.
യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് കവാടം ഉപരോധിച്ചു.
മാര്‍ച്ച് ബാരിക്കേ് വെച്ചു പോലീസ് തടഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഉണ്ടായി.
/filters:format(webp)/sathyam/media/media_files/2025/07/04/img-20250704-wa0218-2025-07-04-19-00-54.jpg)
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു. ഇതേ തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേഡ് തകര്‍ത്ത് ഉള്ളില്‍ കടന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്നു നാലു റൗണ്ടാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
പ്രകോപിതരായ കുപ്പിയും, കല്ലും അടക്കം പ്രവര്‍ത്തകര്‍ പോലീസിനു നേരെ വലിച്ചെറിഞ്ഞു. കവാടത്തില്‍ ബാരിക്കേഡ് ഉന്തിമറിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടര്‍ന്നു വലിയ സംഘര്‍ഷം സ്ഥലത്ത് ഉണ്ടായി. ബാരിക്കേഡ് മറിച്ചിട്ടു പ്രവര്‍ത്തകര്‍ ഇതിനു മുകളില്‍ കയറി നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
/filters:format(webp)/sathyam/media/media_files/2025/07/04/img-20250704-wa0221-2025-07-04-19-01-14.jpg)
യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാഹുല്‍ മാങ്കൂട്ടം അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് കവാടം ഉപരോധിച്ചത്.
ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനു സമീപത്തു നിന്നും മാര്‍ച്ചു നടത്തിയ ശേഷമായിരുന്നു ഉപരോധം. ഉപരോധം ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/07/04/img-20250704-wa0220-2025-07-04-19-01-30.jpg)
കോട്ടയത്തുപുറമേ പത്തനംതിട്ടയിലും തൃശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധം നടന്നു. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. പോലീസ് ലാത്തി വീശി. ചിലയിടങ്ങളില്‍ ജലപീരങ്കി പ്രയോഗിച്ചു