കോട്ടയം മെഡിക്കല്‍ കോളജില്‍ ഇനിയും കെട്ടിടം ഇടിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകും.വിവിധ കെട്ടിടങ്ങളില്‍ ശൗചാലയത്തോട് ചേര്‍ന്ന മിക്കതും പൊട്ടിപ്പൊളിഞ്ഞ നിലയില്‍. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടവും അപകടാവസ്ഥയില്‍

കെട്ടിടത്തിന്റെ സിമന്റ് പാളികള്‍ മുറികള്‍ക്കുള്ളില്‍ അടര്‍ന്നുവീഴുകയാണ്. പല ശൗചാലയങ്ങളും അപകടാവസ്ഥയിലായതുകാരണം അടച്ചിട്ടിരിക്കുന്നത്.

New Update
images(859)

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഇനിയും കെട്ടിടം ഇടിഞ്ഞുവീണു അപകടങ്ങള്‍ ഉണ്ടാകും. മെഡിക്കല്‍ കോളജിനുള്ളിലെ വിവിധ കെട്ടിടങ്ങളില്‍ ശൗചാലയത്തോട് ചേര്‍ന്ന ഭാഗങ്ങളാണു മിക്കതും പൊട്ടിപ്പൊളി നിലയിലാണ്. 

Advertisment

പൈപ്പുകള്‍ മാറ്റുന്ന ഭാഗം ബലപ്പെടുത്തുന്നില്ല. വെള്ളം ഇറങ്ങി കെട്ടിടം ദുര്‍ബലമായിട്ടുണ്ട്. ചുടുകട്ടകൊണ്ട് നിര്‍മിച്ച കെട്ടിടങ്ങളാണ് വെള്ളം ഇറങ്ങി കൂടുതല്‍ അപകടാവസ്ഥായിലായത്.  


കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. കോട്ടയം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടവും അപകടാവസ്ഥയിലെന്ന് പരാതി. 


60 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്.

ഹോസ്റ്റലിലെ പല മുറികളും ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ ദിവസം 62 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണു ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത്.


പഴയ കെട്ടിടത്തില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. 


കെട്ടിടത്തിന്റെ സിമന്റ് പാളികള്‍ മുറികള്‍ക്കുള്ളില്‍ അടര്‍ന്നുവീഴുകയാണ്. പല ശൗചാലയങ്ങളും അപകടാവസ്ഥയിലായതുകാരണം അടച്ചിട്ടിരിക്കുന്നത്.

പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്റ് പാളികള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോര്‍ഡുകളില്‍ നിന്നും വൈദ്യുതി ആഘാതം ഉണ്ടാകുന്നുണ്ടെന്നും ടോയ്‌ലറ്റുകള്‍ പലതും പൊളിഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഒരു വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് ടോയ്‌ല റൂഫിങ്ങ് പൊളിഞ്ഞു വീണു. പേടിയോടെയാണ് ഹോസ്റ്റലില്‍ കഴിയുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.  

Advertisment