മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. നിര്‍മിക്കുക വകുപ്പിനു കീഴിലുള്ള എന്‍എസ്എസ് വഴി. കുടുംബത്തിനു ധനസഹായത്തിനുള്ള റിപ്പോര്‍ട്ട് കലക്ടര്‍ ഇന്നു സര്‍ക്കാരിനു കൈമാറും

ബിന്ദുവിന്റെ മകന്‍ നവനീതിനു മെഡിക്കല്‍ കോളജില്‍ തന്നെ താല്‍ക്കാലികമായി ജോലി നല്‍കുന്ന കാര്യം ആശുപത്രി വികസന സമിതി ചേര്‍ന്നു തീരുമാനിക്കും. സ്ഥിരമായി ജോലി നല്‍കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും.

New Update
medical college accident bindu
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എന്‍.എസ്.എസ്. നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്‍.ബിന്ദു കുടുംബത്തെ ഫോണില്‍ അറിയിച്ചു.

Advertisment

മന്ത്രി ആര്‍ ബിന്ദു മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കും. ബിന്ദുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുമെന്ന് മന്ത്രി വി.എന്‍. വാസവനും പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിയുടെ തുടര്‍ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തും.


അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്ദ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കും. 

ബിന്ദുവിന്റെ മകന്‍ നവനീതിനു മെഡിക്കല്‍ കോളജില്‍ തന്നെ താല്‍ക്കാലികമായി ജോലി നല്‍കുന്ന കാര്യം ആശുപത്രി വികസന സമിതി ചേര്‍ന്നു തീരുമാനിക്കും. സ്ഥിരമായി ജോലി നല്‍കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും.

സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള ചെലവെന്ന നിലയില്‍ ആദ്യ സഹായമായി 50,000 രൂപയുടെ ചെക്ക് മന്ത്രി ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്കു കൈമാറിയിരുന്നു. കൂടുതല്‍ സഹായധനം നല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനിക്കും. ധനസഹായത്തിനുള്ള റിപ്പോര്‍ട്ട് കലക്ടര്‍ ഇന്നു സര്‍ക്കാരിനു കൈമാറും.

Advertisment