അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ട്. താല്‍ക്കാലിക ജോലി കോട്ടയം മെഡിക്കല്‍ കോളജില്‍ വേണ്ടെന്നു കെട്ടിടം തകര്‍ന്നു മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത്. കോട്ടയം മെഡിക്കല്‍ കോളജില്‍ മകനു ജോലി വേണ്ടെന്നു പിതാവും

യോഗ്യതയ്ക്കനുസരിച്ചുള്ള ഏതെങ്കിലും സ്ഥിരം ജോലി വേണമെന്നാണ് അച്ഛന്‍ വിശ്രുതന്റെ ആവശ്യം

New Update
1000664109

കോട്ടയം: അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ട്, താല്‍ക്കാലിക ജോലി കോട്ടയം മെഡിക്കല്‍ കോളജില്‍ വേണ്ടെന്നു കെട്ടിടം തകര്‍ന്നു മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത്.

Advertisment

കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകനു സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണു കുടുംബം പ്രതികരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ മകനു ജോലി വേണ്ടെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു.

മകന്‍ ബി ടെക് ആണ് പഠിച്ചിരിക്കുന്നത്. ആ യോഗ്യതയ്ക്കനുസരിച്ചുള്ള ഏതെങ്കിലും സ്ഥിരം ജോലി വേണമെന്നാണ് അച്ഛന്‍ വിശ്രുതന്റെ ആവശ്യം.

ബിന്ദുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം മന്ത്രി വീട് സന്ദര്‍ശിച്ചപ്പോഴാണ് മകന് സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും സ്ഥിരപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചത്.

 നഷ്ടപരിഹാരം സംബന്ധച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കും. കുടുംബത്തിനുള്ള ധനസഹായത്തിലും മന്ത്രിസഭായോഗം തീരുമാനമെടുക്കും.

മന്ത്രി വി.എന്‍.വാസവനും കലക്ടറും ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചു താത്കാലിക ധനസഹായമായി 50,000 രൂപയും നല്‍കിയിരുന്നു.

Advertisment