കോട്ടയം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. നടക്കുന്നത് പ്ലാസ്റ്ററിങ് ഉള്‍പ്പടെയുള്ള ജോലികള്‍. നടപടി വിമര്‍ശനം ശക്തമായതോടെ. പ്ലാസ്റ്ററിങ് കണ്ണില്‍ പൊടിയിടാനുള്ള നടപടിയെന്ന് വിമര്‍ശനം

ഭിത്തികള്‍ പൊട്ടിയ ഭാഗത്ത് പ്ലാസ്റ്ററിങ് ഉള്‍പ്പടെയാണ് ആരംഭിച്ചിരിക്കുന്നത്. ഇന്നു വൈകിട്ടോടെയാണു നടപടികള്‍ തുടങ്ങിയത്. ഹോസ്റ്റലിലെ തകര്‍ന്നു കിടക്കുന്ന ശൗചാലയങ്ങളിലും അറ്റകുറ്റപ്പണി നടക്കും. 

New Update
images(869)

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലായിട്ടും കുട്ടികളുടെ സുരക്ഷയ്ക്കായി നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായതോടെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു തുടക്കമിട്ട് അധികൃതര്‍. 

Advertisment

ഭിത്തികള്‍ പൊട്ടിയ ഭാഗത്ത് പ്ലാസ്റ്ററിങ് ഉള്‍പ്പടെയാണ് ആരംഭിച്ചിരിക്കുന്നത്. ഇന്നു വൈകിട്ടോടെയാണു നടപടികള്‍ തുടങ്ങിയത്. ഹോസ്റ്റലിലെ തകര്‍ന്നു കിടക്കുന്ന ശൗചാലയങ്ങളിലും അറ്റകുറ്റപ്പണി നടക്കും. 


അതേ സമയം അറ്റകുറ്റപ്പണി നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന നടപടികളാണെന്നാണ് ഉയരുന്ന വിമര്‍ശനം. അറ്റകുറ്റപ്പണികള്‍ നടത്തിയാലൊന്നും കെട്ടിടത്തിന്റെ ബലക്ഷയം ഇല്ലാതാകുന്നില്ല. 


250-ലധികം വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലുളളത്. ഈര്‍പ്പമിറങ്ങിയ ഭിത്തികളും പൊട്ടിപൊളിഞ്ഞ സീലിങ്ങുകളും ഉള്‍പ്പെടെ അപകടാവസ്ഥയിലാണ് ഹോസ്റ്റല്‍ കെട്ടിടമുളളത്. 

ബാത്ത്‌റൂമുകള്‍ക്ക് സമീപമുളള സ്വിച്ച് ബോര്‍ഡുകളില്‍ നിന്നു ഷോക്കേല്‍ക്കുന്ന സംഭവമുണ്ടായെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 60 വര്‍ഷത്തോളം പഴക്കമുള്ളതാണു കെട്ടിടം. താമസിക്കുന്ന സ്ഥലം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. 


ഇവരുടെ ജീവനു സര്‍ക്കാരിനും ആരോഗ്യവകുപ്പും വിലകല്‍പ്പിക്കുന്നില്ലേ എന്നാണ് ഉയരുന്ന ചോദ്യം. വിദ്യാര്‍ഥികള്‍ക്കു പുതിയ കെട്ടിടം ആവശ്യമാണ്. അതുവരെ സര്‍ക്കാര്‍ ചെലവില്‍ മാറ്റി താമസിപ്പിക്കണം. 


കാടുപിടിച്ചുകിടക്കുകയാണു പല സ്ഥലങ്ങളും. പാമ്പുവരെ കയറുന്ന സ്ഥിതിയാണ്. ഹോസ്റ്റെലന്നു പറയാന്‍ സാധിക്കില്ല. അത്രയും മോശമായ സാഹചര്യമാണ്. ഇതര സംസ്ഥാന തൊഴിലാകളി ക്യാമ്പുകള്‍ പോലും ഇതിലും മെച്ചപ്പെട്ട അവസ്ഥയിലാണുള്ളത്. 

കെട്ടിടം തകര്‍ച്ചയുടെ വക്കിലാണെന്നു പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി പോവുകയായിരുന്നെന്നാണു വിദ്യാര്‍ഥികളുടെ ആരോപണം. ഹോസ്റ്റല്‍ മാറ്റണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്.

Advertisment