കോട്ടയം: മന്ത്രി വരാന്‍ താമസിച്ചുവെന്ന പരാതിയില്ല, വീട്ടില്‍ വരുമെന്ന് മന്ത്രി നേരത്തെ ഫോണില്‍ വിളിച്ചു ഉറപ്പു പറഞ്ഞിരുന്നു.
സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും മകന് സ്ഥിരം ജോലി നല്‍കണമെന്ന ആവശ്യം ആരോഗ്യമന്ത്രിയെ അറിയിച്ചതായി മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍.
മകളുടെ ചികിത്സയും പഠനവും പൂര്‍ത്തിയാക്കണമെന്ന ആവശ്യവും വിശ്രുതന്‍ മന്ത്രിയെ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാണ് മന്ത്രി വരാന്‍ വൈകിയതിനു കാരണമെന്ന് മനസിലാക്കുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കുള്ള വിവിധ നേതാക്കള്‍ എന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതില്‍ ആശ്വാസം ടി.വി യില്‍ മാത്രമാണ് ഇവരെ കണ്ടിട്ടുള്ളതെന്നും വിശ്രുതന്‍ പറഞ്ഞു.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് തലയോലപറമ്പിലെ വീട്ടിലെത്തി ബിന്ദുവിന്റെ കുടുംബാംഗങ്ങളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചത്.
സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണെന്നും ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
സാങ്കേതിക റിപ്പോര്‍ട്ടിനു അപ്പുറം സര്‍ക്കാര്‍ എല്ലാ കാര്യത്തിലും കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.