കോട്ടയം :നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകര്‍ഷിക്കും ഒപ്പം നല്ല മണം കൂടിയായാല്‍ വായില്‍ കപ്പലോടും. പക്ഷേ, നിറവും മണവും നോക്കി വാങ്ങിയാല്‍ എട്ടിന്റെ പണികിട്ടും.
വിപണിയില്‍ ലഭ്യമായ മാമ്പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.
അടുത്തിടെ ഛര്‍ദ്ദിയും വയറിളക്കവുമൊക്കെ പിടിപെട്ടിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കാര്‍ബൈഡ് ഉപയോഗം കണ്ടെത്തിയത്.
പച്ചമാങ്ങ വേഗത്തില്‍ നിറമുള്ളതാക്കി മാറ്റാനാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്.
മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി കാര്‍ബൈഡ് വിതറി അടച്ചുമൂടി കെട്ടിവച്ചാല്‍ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം കുറവായിരിക്കും.
ഉള്‍ഭാഗം പഴുത്തിട്ടുമുണ്ടാകില്ല. കാര്‍ബൈഡ് കലര്‍ത്തുമ്പോഴുണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകത്തിന്റെ പ്രവര്‍ത്തനഫലമായാണ് മാങ്ങ വേഗത്തില്‍ നിറംവയ്ക്കുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മാങ്ങകള്‍ വാഹനത്തില്‍ നിറച്ചശേഷമാണ് കാര്‍ബൈഡ് വിതറുക.
വാഹനം കേരളത്തില്‍ എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും. കാര്‍ബൈഡ് പ്രയോഗത്തില്‍ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകര്‍ഷിക്കും.