കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ.
കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ഷിവാസ് സില്‍ക്‌സ് ഉടമ ആനന്ദാക്ഷന്‍ അറിയിച്ചു.
ഇതിന് പുറമെ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് എല്ലാ മാസവും 5,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
എട്ട് വര്‍ഷമായി ബിന്ദു ഇതേ സ്ഥാപനത്തിലായിരുന്നു ബിന്ദു ജോലി ചെയ്തിരുന്നത്.
ബിന്ദുവിന്റെ മകള്‍ നവമിയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും മകന് താൽക്കാലിക ജോലി നൽകുമെന്നും വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രിമാരായ വി എൻ. വാസവൻ, വീണ ജോർജ്, ആർ. ബിന്ദു എന്നിവർ അറിയിച്ചിരുന്നു.
കുടുംബത്തിനുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രി സഭാ യോഗത്തിൽ പ്രഖ്യാപിക്കും