കോട്ടയം മെഡിക്കൽ കോളജ് കെട്ടിട ദുരന്തം. ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഗഡു കൈമാറി

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ വഴി 10 ദിവസത്തിനകം അഞ്ച് ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം നല്‍കാമെന്നാണ് ചാണ്ടി ഉമ്മന്‍ വാഗ്ദാനം ചെയ്തിരുന്നു. 

New Update
images(907)

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് കൊല്ലപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഗഡു കൈമാറി.

Advertisment

ബിന്ദുവിന്റെ മകൾ നവമിയുടെ അക്കൗണ്ടിലേക്കാണ് ഒരു ലക്ഷം രൂപ കൈമാറിയത്.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ വഴി 10 ദിവസത്തിനകം അഞ്ച് ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം നല്‍കാമെന്നാണ് ചാണ്ടി ഉമ്മന്‍ വാഗ്ദാനം ചെയ്തിരുന്നു. 

ഇതിന് ഭാ​ഗമായിട്ടാണ് ഒരു ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് കൈമാറിയത്. 

Advertisment