കഴുന്നയുടെ കടിയേറ്റു ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കഴുന്ന കടിച്ചത് ആറ്റില്‍ തുണി കഴുകുന്നതിനിടെ. കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങിയെങ്കിലും വൈകിട്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു

ഇന്നു രാവിലെ 10.30 ഓടെ ആറ്റില്‍ തുണി കഴുകുന്നതിനിടെ കഴുന്ന ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങി. 

New Update
images(913)

കോട്ടയം: ആറ്റില്‍ തുണി കഴുകുന്നതിനിടെ കഴുന്നയുടെ കടിയേറ്റു ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. 

Advertisment

ഇന്നു രാവിലെ 10.30 ഓടെ ആറ്റില്‍ തുണി കഴുകുന്നതിനിടെ കഴുന്ന ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങി. 


പിന്നീട്, വൈകിട്ട് കുഴഞ്ഞ് വീണതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം അറിയിച്ചു. 


പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  മകള്‍: ജാസ്മിന്‍. മരുമകന്‍: മുബാറക്. കബറടക്കം നാളെ വൈകിട്ടു മൂന്നിനു താഴത്തങ്ങാടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

Advertisment