നീർനായുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

ആശുപത്രിയിൽ ചികിത്സതേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു

New Update
1001084311

കോട്ടയം: നീർനായയുടെ കടിയേറ്റ് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്.

Advertisment

കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.

 ആശുപത്രിയിൽ ചികിത്സതേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി യിലെത്തിച്ചെങ്കിലും ജീവ ൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുയെന്ന് പൊലീസ് അറിയിച്ചു.

 പ്രദേശത്ത് നീർ നായ ശല്യം രൂക്ഷമാണ് നാട്ടുകാർ പറഞ്ഞു. മക ൾ: ജാസ്മിൻ, മരുമകൻ: മു ബാറക്

Advertisment