ടിപ്പറിൻ്റെ ടയര്‍ മാറുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി ഉയര്‍ന്നത് വൈദ്യുതി ലൈനില്‍ തട്ടി യുവാവിനു ദാരുണാന്ത്യം. മരിച്ചതു മാമ്പുഴക്കേരി സ്വദേശി. ഷോക്കേറ്റ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

New Update
accident
Listen to this article
0.75x 1x 1.5x
00:00 / 00:00

ചങ്ങനാശേരി: ടിപ്പര്‍ ലോറിയുടെ ടയര്‍ മാറുന്നതിനിടയില്‍ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി ഉയര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടി യുവാവിനു ദാരുണാന്ത്യം. മാമ്പുഴക്കേരി നെടിയകാലപറമ്പില്‍ രാജുവിന്റെയും സാന്റിയുടെയും മകന്‍ സിജോ രാജുവാണു മരിച്ചത്.

Advertisment

ചങ്ങനാശേരി ബൈപ്പാസില്‍ സൗപര്‍ണിക ഫ്‌ലാറ്റിനു സമീപം രാവിലെ 10: 30 ഓടെയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ ഉടനെ സിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 10 വര്‍ഷമായി സിജോ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഷിജോ, സിന്റോ സഹോദരങ്ങളാണ്. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Advertisment