കോട്ടയം: ഓപ്പോ റെനോ14 സീരിസ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഗ്രാന്‍ഡ് ലോഞ്ച്, അനു സിത്താര നിര്‍വഹിച്ചു. ലോഞ്ച് ഇവന്റില്‍ ഓക്സിജന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റുമാരായ പ്രവീണ്‍ പ്രകാശ്, ജിബിന്‍ കെ തോമസ്, സുനില്‍ വര്‍ഗീസ് എന്നിവരും റീജിയണല്‍ ബിസിനസ് ഹെഡ് റെയാന്‍ ജോണിയും സന്നിഹിതരായിരുന്നു.
ഓപ്പോയെ പ്രതിനിധീകരിച്ച് കേരള അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആര്‍. പ്രവീണ്‍ , സൗത്ത് സോണല്‍ മാനേജര്‍ ആര്‍. സൂരജ് , കോട്ടയം റീജിയണല്‍ എസ്. മാനേജര്‍ അഖില്‍തുടങ്ങിയവരും ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു.
ഓപ്പോ റെനോ14 സീരിസ് 5ജി യില്‍ പ്രധാനമായും ഓപ്പോ റെനോ 14 5ജി, ഓപ്പോ റെനോ 14 പ്രോ 5ജി എന്നീ മോഡലുകളാണ് ഉള്‍പ്പെടുന്നത്. 2025 ജൂലൈ 3-നാണ് ഈ ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്.
ഓപ്പോ റെനോ 14 പ്രോ 5ജി എത്തുന്നത് 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്, MediaTek Dimensity 8450 (4nm) പ്രോസസ്സര്‍, 6.83 ഇഞ്ച് 1.5K LTPS OLED ഡിസ്പ്ലേ (120Hz റിഫ്രഷ് റേറ്റ്, 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്, Gorilla Glass 7i സംരക്ഷണം), 50MP OIS പ്രൈമറി സെന്‍സറോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം (50എ.പി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 50എം.പി അള്‍ട്രാ-വൈഡ് ലെന്‍സ്), 50എം.പി സെല്‍ഫി ക്യാമറ.
എല്ലാ ക്യാമറകളും 4കെ എച്ച്.ഡി.ആര്‍ വീഡിയോ റെക്കോര്‍ഡിംഗ് (60fps) പിന്തുണയ്ക്കുന്നു. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി മോഡും ഇതിലുണ്ട്. 6200 എം.എ.എച്ച് ബാറ്ററിയും 80W വയര്‍ഡ് SUPERVOOC ചാര്‍ജിംഗും 50W AirVOOC വയര്‍ലെസ് ചാര്‍ജിംഗും ഈ മോഡലിന്റെ പ്രത്യേകതകളാണ്. Android 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഗൂഗിള്‍ ജിമിനി എഐ സംയോജിപ്പിച്ചിട്ടുണ്ട്.
എഐ അണ്‍ബ്ലര്‍,എ.ഐ റീകമ്പോസ്,, എ.ഐ കോള്‍ അസിസ്റ്റന്റ്, എ.ഐ മൈന്‍ഡ് സ്‌പേസ് തുടങ്ങിയ എ.ഐ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. IP66, IP68, IP69 റേറ്റിംഗുകള്‍ ഈ ഫോണിനു പൊടി, വെള്ളം എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കുന്നു.
ഓപ്പോ റെനോ 14 5ജി 8ജിബി റാം + 128ജിബി, 12GB RAM + 256GB സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. MediaTek Dimensity 8350 പ്രോസസ്സര്‍, 6.59 ഇഞ്ച് 1.5K OLED ഡിസ്പ്ലേ (120Hz റിഫ്രഷ് റേറ്റ്, ഗൊറില്ലാ ഗ്ലാസ് 7ഐസംരക്ഷണം), 50 എം.പി. ഒ.ഐ.എസ് പ്രൈമറി സെന്‍സറോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം (50എം.പി ടെലിഫോട്ടോ ലെന്‍സ്, 8എം.പി. അള്‍ട്രാ-വൈഡ് ലെന്‍സ്), 50എം.പി സെല്‍ഫി ക്യാമറ.
6000എം.എ.എmഎച്ച് ബാറ്ററിയും 80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗും ഇതില്‍ ലഭ്യമാണ് (വയര്‍ലെസ് ചാര്‍ജിംഗ് ഇല്ല). ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതില്‍. പ്രോ മോഡലിലുള്ള മിക്ക എ.ഐ സവിശേഷതകളും ഈ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മോഡലിനും IP66, IP68, IP69 റേറ്റിംഗുകള്‍ ലഭിച്ചിട്ടുണ്ട്.
ഓപ്പോയു യുടെ ഈ പുതിയ സീരീസ്, നൂതന സാങ്കേതികവിദ്യകളും മികച്ച ക്യാമറ പ്രകടനവുംഎ.ഐ സവിശേഷതകളും സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
രൂപ ഡൗണ്‍പേയ്മെന്റില്‍ തുടങ്ങുന്ന സ്‌പെഷല്‍ ഇ.എം.ഐ സ്‌കീമുകളും, ക്യാഷ്ബാക്ക് ഓഫറുകളും ഓക്സിജനില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.
ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ഡി എം ഐ, തുടങ്ങിയ ഫിനാന്‍സ് ബാങ്ക് സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ വായ്പ്പ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക്: +919020100100