കുറുപ്പന്തറ : മണ്ണാറപ്പാറ സെന്റ് സേവ്യഴ്‌സ് പള്ളിക്കുള്ളിലെ മേൽക്കുര വൃത്തിയാകുന്നതിനിടെ നടന്ന അപകടത്തിൽ പരുക്കേറ്റ ചികിൽസയിൽ കഴിഞ്ഞ അതിഥി തൊഴിലാളി മരിച്ചു.
ഇതോടെ മരണ സംഖ്യ രണ്ടായി. ആസാം സ്വദേശി ലോഗിൻ കിഷ്‌ക്കു (29) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ് ഉച്ചക്ക് 12.30 ഓടെ ആയിരുന്നു അപകടം നടന്നത്.
പള്ളി കൈക്കാരൻ കുറുപ്പന്തറ ഇരവിമംഗലം കുറുംപ്പം പറമ്പിൽ ജോസഫ് ഫിലിപ്പ് ( ഔസേപ്പച്ചൻ 58 ) സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു.
അപകടത്തിൽ പരുക്കേറ് മറ്റൊരു അതിഥി തൊഴിലാളി ആസാം സ്വദേശി റോബി റാം സോറൻ (21) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആണ്. മരണമടഞ്ഞ കൈക്കാരൻ ഔസേപ്പച്ചന്റെ സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും.