തിരക്കുള്ള വിദഗ്ധരായ ഡോക്ടര്‍മാരെ പിടിച്ചു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഭരണ ചുമതലകള്‍ നല്‍കും. വിശ്രമിക്കാന്‍ നാലു മണിക്കൂറുപോലും സമയം കിട്ടാത്ത ഡോക്ടര്‍മാര്‍ എങ്ങനെ ഭരണ ചുമതലകള്‍ നിര്‍വഹിക്കും. എന്തെങ്കിലും അപകടം ഉണ്ടായാല്‍ പഴി മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും

മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിനിസ്‌ട്രേഷന്‍ ചുമതല നല്‍കി ഡോക്ടര്‍മാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയക്ക് മാറ്റം വരണമെന്നു നേരത്തെ തന്നെ ആവശ്യമുയര്‍ന്നിട്ടുള്ളതാണ്.

New Update
images(997)

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രികളുടെ ഭരണം സ്വകാര്യ ആശുപത്രികളുടെ മാതൃകയിലേക്ക് കൊണ്ടുവരണമെന്നാവശ്യം ഉയരുന്നു.

Advertisment

തിരക്കുള്ള വിദഗ്ധരായ ഡോക്ടര്‍മാരെ പിടിച്ചു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഭരണ ചുമതലകള്‍ നല്‍കും.

വിശ്രമിക്കാന്‍ നാലു മണിക്കൂറുപോലും സമയം കിട്ടാത്ത ഡോക്ടര്‍മാര്‍ എങ്ങനെ ഭരണ ചുമതലകള്‍ നിര്‍വഹിക്കും. 


എന്തെങ്കിലും അപകടം ഉണ്ടായാല്‍ പഴി മുഴുവന്‍ ഡോക്ടര്‍മാരില്‍ വെച്ചുകെട്ടുന്ന നിലപാട് കാലാകാലങ്ങളിലായി സര്‍ക്കാര്‍ ചെയ്തു വരുന്നതാണ്. 


അതി വിദഗ്ധരായ ഡോക്ടര്‍മാര്‍ ഭരണ ചുമതലയില്‍ വന്നശേഷം പഴി കേള്‍ക്കുകയും അവരുടെ കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്.

ഡോക്ടര്‍മാരുടെ ജനപ്രീതി കണക്കിലെടുത്ത് സര്‍ക്കാര്‍ ആശുപത്രകളിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഭരണ ചുമതല വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഇത് ഡോക്ടര്‍ എന്ന പ്രഫഷനോട് കാട്ടുന്ന അനീതിയാണ്. 

എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ ഭരണ ചുമതല നിര്‍വിക്കാന്‍ അതിന് ക്വാളിഫിക്കേഷന്‍ ഉള്ളവരെയാണ് നിയോഗിക്കുക.

ഇത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി കൊണ്ടുപോകാന്‍ ഉപകരിക്കും.  എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്.  


ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗതനായ ഡോക്ട്ടര്‍ ടി.കെ.ജയകുമാറാണു കോട്ടയം മെഡിക്കല്‍ കോളജിന്റെ സൂപ്രണ്ട്.  


ഹൃദയ ശാസ്ത്രക്രിയകള്‍ക്കു നേതൃത്വം നല്‍കിയ ഡോ. ജയകുമാര്‍ ഒരു ദിവസം 15 ശസ്ത്രക്രിയകള്‍ വരെ ചെയ്തിട്ടുണ്ട്.

അദ്ദേഹം ഇരുപതിനാലു മണിക്കൂറില്‍ ഒരു പക്ഷേ 20 മണിക്കൂറും ഓപ്പറേഷന്‍ തീയേറ്ററിലായിരുക്കും.

ഇതിനിടയില്‍ വേണം ആശുപത്രി സൂപ്രണ്ടിന്റെ കൂടി ചുമതല നിര്‍വഹിക്കാന്‍.  ഫയലുകള്‍ ഒപ്പിടാന്‍ പോലും അദ്ദേഹത്തിന് സമയം കിട്ടാറില്ല.


കഷ്ട്ടിച്ച് മൂന്നു അലെങ്കില്‍ നാലു മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ പോലും അദ്ദേഹത്തിനു കഴിയുന്നതെന്നാണ് സഹപ്രവര്‍ത്തകര്‍ പോലും പറയുന്നത്. 


ഇത്രയും തിരക്കുള്ള ഡോ. ജയകുമാറിനെ മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള ചില മാധ്യമങ്ങളും  ചില കേന്ദ്രങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് പൊതുജനത്തിൻ്റെ ഇടയിൽ നിന്ന് ഉയര്‍ന്നത്.

മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിനിസ്‌ട്രേഷന്‍ ചുമതല നല്‍കി ഡോക്ടര്‍മാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയക്ക് മാറ്റം വരണമെന്നു നേരത്തെ തന്നെ ആവശ്യമുയര്‍ന്നിട്ടുള്ളതാണ്.

പക്ഷേ, സര്‍ക്കാര്‍ കേള്‍ക്കാന്‍ കൂട്ടാക്കില്ലെന്നു മാത്രം. ഇത്തരം നയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു എന്നു ജനങ്ങള്‍ പറയുന്നു.
 

Advertisment