കോട്ടയം: പണിമുടക്ക് അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു, നേതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഭാരവാഹികളെയും പ്രതികളാക്കി കേസെടുക്കാം. നശിപ്പിച്ച മുതലിനു തുല്യമായ തുക കെട്ടിവയ്‌ക്കേണ്ടി വരും.
ദേശീയ പണിമുടക്കില്‍ രാവിലെ മുതല്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഉച്ചയോടെ പണിമുടക്ക് അനുകൂലികളുടെ മട്ടും ഭാവവും മാറി. സവാരി പോയ ഓട്ടോറിക്ഷാ തൊഴിലാകളെ ഭീഷണിപ്പെടുത്തുന്നു, കൊല്ലത്ത് ഓഫീസില്‍ ഹാജരായതിനു സര്‍ക്കാര്‍ ഒഫീസലെ താല്‍ക്കാലിക ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.
മൂവാറ്റുപുഴയില്‍ പണിമുടക്ക് അനുകൂലികള്‍ കെ.എസ്.ആര്‍ടി.സി ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ആശങ്ക ഉയര്‍ത്തുന്നത്.
പണിമുടക്കിന്റെ പ്രതിഷേധത്തിന്റേയും പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി വേണമെന്നാണ് കേടതി പലപ്പോഴായി പറഞ്ഞിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ടാല്‍ ജാമ്യം ലഭിക്കണമെങ്കില്‍ കര്‍ശനമായ വ്യവസ്ഥകളാണ് ഉള്ളത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഭാരവാഹികളെയും പ്രതികളാക്കും. നശിപ്പിച്ച പൊതുമുതലിന് തുല്യമായ തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം കിട്ടി പുറത്തിറങ്ങാനാവുകയുള്ളു.
വില നിര്‍ണയിക്കാനാവാത്ത വസ്തുക്കളാണ് നശിപ്പിച്ചതെങ്കില്‍ കോടതിയാണു തുക നിര്‍ദ്ദേശിക്കുക. ഇത് കെട്ടിവെക്കേണ്ടി വരും. എന്നാല്‍, പണിമുടക്കിന്റെ പേരില്‍ മറ്റുള്ളവരെ മര്‍ദിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടിക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്നാണ് ഉയരുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.