സിനിമ എടുക്കും പക്ഷേ, എത്ര പേര്‍ കാണുന്നു എന്നതിന് അനുസരിച്ച് മാത്രമേ പണം നല്‍കൂ. കൂടുതല്‍ പേര്‍ കണ്ടാല്‍ കൂടുതല്‍ കിട്ടും. ഒടിടി റിലീസിംഗില്‍ ഈ വര്‍ഷം 25 ശതമാനത്തിനു മുകളില്‍ വളര്‍ച്ച !

മലയാളം സിനിമയോട് മുഖംതിരിച്ചു നിന്നിരുന്ന ഒടിടി പ്ലാറ്റ്ഫോമുകള്‍ വീണ്ടും ഈ വര്‍ഷം സജീവമാവുന്ന കാഴ്ചയാണുള്ളത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുന്നോട്ടുവെച്ച ഫോര്‍മുല നിര്‍മാതാക്കള്‍ അംഗീകരിച്ചതാണ് ഇതിനു കാരണം.

New Update
ott releases
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ മലയാള സിനിമകളുടെ എണ്ണം മൂന്നക്കത്തിന് അടുത്തെത്തി. ഒടിടി റിലീസിംഗില്‍ ഈ വര്‍ഷം 25 ശതമാനത്തിനു മുകളില്‍ വളര്‍ച്ചയെന്ന് സിനിമാ രംഗത്തുള്ളവര്‍ പറയുന്നത്.

Advertisment

തീയറ്ററിലെത്തിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും സാമ്പത്തികമായി തകര്‍ന്നെങ്കിലും ചിലത് അപ്രതീക്ഷിത വിജയവും നേടി. തിയറ്ററില്‍ ആളെ കൂട്ടിയ രണ്ടു സിനിമകളും മോഹന്‍ലാല്‍ ചിത്രങ്ങളായ തുടരും, എമ്പുരാന്‍ എന്നിവയാണ്.


മലയാളം സിനിമയോട് മുഖംതിരിച്ചു നിന്നിരുന്ന ഒടിടി പ്ലാറ്റ്ഫോമുകള്‍ വീണ്ടും ഈ വര്‍ഷം സജീവമാവുന്ന കാഴ്ചയാണുള്ളത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുന്നോട്ടുവെച്ച ഫോര്‍മുല നിര്‍മാതാക്കള്‍ അംഗീകരിച്ചതാണ് ഇതിനു കാരണം.

സിനിമ എടുക്കും പക്ഷേ, എത്ര പേര്‍ കാണുന്നു എന്നതിന് അനുസരിച്ച് മാത്രമേ പണം നല്‍കൂ. കൂടുതല്‍ പേര്‍ കണ്ടാല്‍ കൂടുതല്‍ കിട്ടും. അല്ലാതെ നിശ്ചിത തുക നല്‍കി സിനിമ സ്വന്താക്കുന്ന ഏര്‍പ്പാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍ത്തി.


എന്നാല്‍ തുടരും, എമ്പുരാന്‍ പോലെ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് മാത്രമാണ് ഒടിടികള്‍ വിലയ്ക്കെടുക്കുന്നത്. തുടരും എന്ന ചിത്രത്തിന് 20 കോടിയിലധികം രൂപയാണ് ഒടിടി റൈറ്റ്സ് വില്പനയിലൂടെ ലഭിച്ചത്.


വിജയിക്കുന്ന ചിത്രങ്ങള്‍ക്ക് അത്യാവശ്യം വരുമാനം ലഭിക്കും. എന്നാല്‍, തിയറ്ററില്‍ വിജയിച്ച പല ചിത്രങ്ങളും ഒടിടിയില്‍ എത്തിയതോടെ 'റോസ്റ്റിങ്ങിന്' ഇരയാവുകയും ചെയ്തു. ഈ ആഴ്ച നരിവേട്ട ഉള്‍പ്പടെ മൂന്നു മലയാള ചിത്രങ്ങള്‍ കൂടി ഒടിടി റിലീസിന് തയാറെടുക്കുന്നുണ്ട്.

Advertisment