കോട്ടയം: പാമ്പാടിയില്‍ തുറന്നു പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസ് അടപ്പിക്കാന്‍ സി.പി.എം - സി.ഐ.ടി.യു പ്രവര്‍ത്തകര്‍ എത്തി. ഓഫീസില്‍ നിന്ന് ഇറങ്ങില്ലെന്ന് ജീവനക്കാരും. അടപ്പിച്ചിട്ടേ പോകൂ എന്നു എന്നു പണിമുടക്ക് അനുകൂലികളും.
ഒടുവില്‍ പോലീസ് എത്തി പണിമുടക്ക് അനുകൂലികളെ പിരിച്ചുവിട്ടു. ഇന്നു രാവിലെയായിരുന്നു സംഭവം. വൈകിട്ട് 5 വരെ തുറന്നിരിക്കുമെല്ലോ എന്ന് വില്ലേജാഫീസറുടെ ചുമതലയുള്ള അസിസ്റ്റന്റിന് താക്കീതു നല്‍കിയാണ് സമരാനുകൂലികള്‍ പിരിഞ്ഞു പോയത്.
രാവിലെ തുറന്ന ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സി.ഐ.ടി.യു. പ്രവര്‍ത്തകരെത്തി അടപ്പിച്ചു. ഒരിടത്തും ഇടപാടുകാരെത്തിയില്ല. കൃഷിഭവന്‍, എ.ഇ.ഒ ഓഫീസുകളൊന്നും തുറന്നില്ല. പാമ്പാടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു.
പൊതുഗതാഗത സംവിധാനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതോടെ ജനം പുറത്തിറങ്ങാന്‍ മടിച്ചെങ്കിലും ഇരുചക്ര വാഹനങ്ങളും കാറുകളും നിരത്തിലിറങ്ങി.