കോട്ടയം: ഓക്സിജനില്‍ മിന്നല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫെസ്റ്റിന് അതിഗംഭീര തുടക്കം. എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഓക്സിജനും വിവിധ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ഓക്സിജനില്‍ മിന്നല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫെസ്റ്റിന് തുടക്കമിട്ടത്.
ജൂലൈ 14 വരെ നീണ്ടു നില്‍ക്കുന്ന ഈ കാലയളവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും സ്‌പെഷല്‍ ഓഫര്‍ ലഭ്യമാണ്. സീനിയര്‍ സിറ്റിസണ്‍സിനു വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്‌പെഷല്‍ ഫോണുകളുടെയും കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നു.
ഓരോ സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസിനുമൊപ്പം ഓവന്‍, ഗ്യാസ് സ്റ്റോവ്, മിക്‌സി, എയര്‍ ഫ്രെയര്‍, കുക്കര്‍, കെറ്റില്‍, സൗണ്ട് ബാര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ ഓക്സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ആപ്പിള്‍ ഐഫോണ്‍ 13, 15, 16 സീരിസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും വിലക്കുറവിലാണ് ഈ കാലയളവില്‍ വില്‍ക്കുന്നത്.
സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് രണ്ടു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഇ.എം.ഐ സൗകര്യം ലഭ്യമാണ്. കൂടാതെ സാംസങ് പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ സാംസങ് ഫോള്‍ഡ് 7, ഫ്‌ലിപ്പ് 7 പ്രീ ബുക്കിങ് ഓഫറുകള്‍ക്കോടൊപ്പം ചെയ്യാനും അവസരം.
പഴയ കീപാഡ് ഫോണുകള്‍ 1000 രൂപ വരെ മൂല്യത്തില്‍ എക്സ്‌ചേഞ്ച് ചെയ്ത് സ്മാര്‍ട്ടഫോണ്‍. 10000 രൂപയില്‍ താഴെയുള്ള അനവധി ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്‌ഫോണുകളുടെ ശേഖരവും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.
കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസിനൊപ്പം 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍, എച്ച്.ഡി.ബി ഫിനാന്‍സ് മുഖേനെ വാങ്ങുന്നവര്‍ക്ക് 50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ എന്നി പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.