75-ന്റെ നിറവില്‍ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത. 1999 മുതല്‍ കോട്ടയം ഭദ്രാസനത്തിന്റെ അമരക്കാരന്‍. വിദ്യാഭ്യാസ, സാമൂഹിക ആതുരസേവന രംഗത്തു മെത്രാപ്പോലീത്ത നടത്തിയത് നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍

ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീത്ത ആയി 1991 ജനുവരി 3 ന് വാഴിക്കപ്പെട്ട ശേഷം ഗള്‍ഫ് മേഖലകള്‍ക്കൂടി ഉള്‍പ്പെട്ട ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു

New Update
1001092403

കോട്ടയം: കോട്ടയം ഭദ്രാസനത്തിന്റെ ബഹുമുഖമായ പുരോഗതിക്ക് ചുക്കാന്‍ പിടിച്ച യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ  തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ 75-ന്റെ നിറവില്‍.

Advertisment

അരീപ്പറമ്പ് സെന്റ് മേരീസ് ഇടവകയില്‍ മുറിയാങ്കല്‍ കുടുംബത്തില്‍ പരേതരായ കുര്യന്‍ അന്നമ്മ ദമ്പതികളുടെ എട്ടാമത്തെ പുത്രനായി 1949 ജൂലൈ 11 ന് ജനിച്ചു.

 അമയന്നൂര്‍ ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ആംഗ്ലേയ സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

IMG-20250711-WA0024

തുടര്‍ന്ന് ഉപരിപഠനം ജര്‍മ്മനിയിലും പൂര്‍ത്തിയാക്കി. വൈദീക പരിശീലനം കോട്ടയം പഴയ സെമിനാരിയിലും മഞ്ഞനിക്കര ദയായിലും ബാംഗ്ലൂര്‍ യു.ടി.സി. യിലും പൂര്‍ത്തീകരിച്ചു.

15-ാ മത്തെ വയസില്‍ 1964 ഫെബ്രുവരി 24-ന് പുണ്യശ്ലോകനായ പൗലോസ് മോര്‍ പീലക്സിനോസില്‍ (പിന്നീട് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ) നിന്നും കോറുയോ പട്ടം സ്വീകരിച്ചു. 

1975 ജനുവരി 6 ന് പെരുമ്പള്ളി തിരുമേനിയില്‍ നിന്നു യൗഫ്ദിയഖിനോ പട്ടവും , പൗലോസ് മോര്‍ പിലക്സിനോസ് തിരുമേനിയില്‍ നിന്ന് 1975 മെയ് 21 ന് വൈദീക പട്ടവും സ്വീകരിച്ചു.

1990 ഡിസംബര്‍ മാസത്തില്‍ യാക്കൂബ് മോര്‍ യൂലിയോസ് മെത്രാപോലീത്ത റമ്പാന്‍ സ്ഥാനം നല്‍കി.

IMG-20250711-WA0023

1991 ജനുവരി 3 ന് മെത്രാപ്പോലീത്താ സ്ഥാനം  ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായില്‍ നിന്നും സ്വീകരിച്ചു.

ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീത്ത ആയി 1991 ജനുവരി 3 ന് വാഴിക്കപ്പെട്ട ശേഷം ഗള്‍ഫ് മേഖലകള്‍ക്കൂടി ഉള്‍പ്പെട്ട ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു.

1992 ല്‍ ഭദ്രാസനത്തിന്റെ പൂര്‍ണ ചുമതല ലഭിച്ചു.

ഗ്രെയ്റ്റര്‍ ഇന്ത്യ ആര്‍ച്ചുഡയോസിസ്  എന്ന നിലയില്‍ ഭദ്രാസനത്തിന്റെ സര്‍വ്വതോന്മുഖ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

ഇന്ന് ഇന്ത്യക്ക് അകത്തു ഡല്‍ഹി , മുംബൈ, ബാംഗ്ലൂര്‍ , മൈലാപ്പൂര്‍ എന്നിങ്ങനെ നാല് ഭദ്രാസങ്ങളായി വിഭജിക്കപ്പെട്ട ഭദ്രാസനങ്ങള്‍ തിരുമേനിയുടെ കൂടി ശുശ്രൂഷാ ഫലമായി ആണ് വളര്‍ന്നു വികസിച്ചത്.

1999 മുതല്‍ കോട്ടയം ഭദ്രാസനത്തിന്റെ അമരക്കാരനാണ്.

വിദ്യാഭ്യാസ, സാമൂഹിക ആതുരസേവന രംഗത്തു കഴിഞ്ഞ കാലങ്ങളില്‍ നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ സാധിച്ചു. 

കോട്ടയം ഭദ്രാസനത്തിന്റെ ബഹുമുഖമായ പുരോഗതിക്ക് ചുക്കാന്‍ പിടിക്കുന്ന മെത്രാപ്പോലീത്തയ്ക്ക് സഭാനേതൃത്വരംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകാനും അദ്ദേഹത്തിന് സാധിച്ചു.

Advertisment