കോട്ടയം: എസ്.എഫ്.ഐയുടെ പഠിപ്പു മുടക്കി സമരത്തിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
ഇന്നു വിദ്യഭ്യാസ രംഗത്ത് വിദ്യാ വെളിച്ചത്തിന്റെ കൂടുതലാണോ അഭാവമാണോ എന്ന് അറിയില്ല. സമൂഹത്തിന്റെ ഹൃദയപ്ന്ദനങ്ങള്‍ വളരെ അപകടകരമായി ശ്രദ്ധിക്കുന്ന കാലഘട്ടത്തിലാണു ഞാനും നിങ്ങളും ജീവിക്കുന്നത്.
കഴിഞ്ഞ ദിവസം മുറിയിലിരുന്നു ടി.വി വെച്ചു സംഭവം ഒക്കെ കാണുകയായിരുന്നു. ഈ സമയം ഒരു ന്യൂസേ ചാനലുകളില്‍ ഉണ്ടായിരുന്നുള്ളൂ.
വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറിന്റെ മുറിയിലേക്കു തള്ളിക്കയറാന്‍ ശ്രമിക്കുന്നത്. അവിടെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കാട്ടുന്നതായ കോപ്രായങ്ങള്‍ കണ്ടപ്പോള്‍ മനസ് വളരെ ദുഖിച്ചു പോയി.
വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഒരു ഭ്രാന്താലയത്തിലാണു നമ്മള്‍ ഇന്നു ജീവിക്കുന്നത്. നല്ല ഭാവി ഉണ്ടാകുമെന്നു കരുതി ഉന്നത വിദ്യാഭ്യാസത്തിനായി മക്കളെ കോളജിലേക്ക് അയക്കുന്ന മാതാപിതാക്കള്‍ ഇതു കാണുന്നുണ്ടോ, കാണുമ്പോള്‍ അവര്‍ക്ക് എന്തു തോന്നു എന്ന വിഷമം തോന്നി.
ഇന്നു വിദ്യാഭ്യാസ ലോകത്തിനു വെളിച്ചമല്ല ആവശ്യം. അവര്‍ക്ക് ഇന്നു വേറെ പലതും നമ്മള്‍ കോരിക്കൊടുക്കേണ്ട സാഹചര്യമാണ്.
കാരണം ഇന്നു വിദ്യാഭ്യാസത്തിന്റെ മേഖല അക്രമത്തിന്റെ മേഖലയായി മാറിക്കൊണ്ടിരിക്കുന്നു എന്നും മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ പറഞ്ഞു.
കാതോലിക്കേറ്റ് ആന്‍ഡ് എം.ഡി. സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്ഥാപക സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം.