മണ്ഡലം വാര്‍ഡ് കമ്മിറ്റികളുടെ പുനസംഘടന വൈകുന്നതില്‍ അതൃപ്തി, തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍ അടിസ്ഥാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നു കോട്ടയം ഡി.സി.സിക്കു താക്കീതു നല്‍കി ദീപാ ദാസ് മുന്‍ഷി. പുതിയ ഡി.സി.സി പ്രസിഡന്റിനെ സംബന്ധിച്ച് ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നു കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ദീപാദാസ് ഡി.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ടു.

New Update
1000670291

കോട്ടയം: ജില്ലയിലെ മണ്ഡലം വാര്‍ഡ് കമ്മിറ്റികളുടെ  പുനസംഘടന വൈകുന്നതില്‍ അതൃപ്തി, നിയമസഭാ തെരഞ്ഞെടുപ്പുകളെ  ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍ അടിസ്ഥാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നു കോട്ടയം ഡി.സി.സിക്കു താക്കീതു നല്‍കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി.

Advertisment

അടുത്ത പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ കേരളത്തിലുണ്ടാകില്ലെന്നു തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.

കെ.പി.സി.സി. നേതൃതവും ഡി.സി.സി. ഭാരവാഹികളും പങ്കെടുത്ത സ്‌പെഷല്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാദാസ് മുന്‍ഷി.

ജില്ലയില്‍ മണ്ഡലം വാര്‍ഡ് കമ്മിറ്റികളുടെ പുനസംഘടന പൂര്‍ത്തിയാക്കാത്തും ദീപ എടുത്തു കാട്ടി.  

76 ശതമാനം വാര്‍ഡ് കമ്മിറ്റികള്‍ മാത്രമാണു  പുനസംഘടിപ്പിച്ചത്.

ഈ മാസം തന്നെ ഇത് പൂര്‍ത്തിയാക്കണം. കുടുംബയോഗങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. 

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു യുവാക്കളെ കേരളത്തില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്  ഒരു പദ്ധതി വേണം.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ദീപാദാസ് ഡി.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ്. കണ്‍വീനര്‍  അടൂര്‍ പ്രകാശ്, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.സി. ജോസഫ് തുടങ്ങിയവര്‍  യോഗത്തില്‍ പങ്കാളികായി.

പുനസംഘടന ആരെയും മാറ്റി നിര്‍ത്താനല്ല, സംഘടനെ ശാക്തീകരിക്കാന്‍ വേണ്ടിയുള്ളതാണ്.

 പുതിയ ഡി.സി.സി പ്രസിഡന്റിനെ സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണു കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങേളാട് പറഞ്ഞു.

അല്ലാതെവരുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സണ്ണി ജോസഫ് പറയുന്നു.

എന്നാല്‍, കോര്‍കമ്മിറ്റി യോഗത്തില്‍ പുതിയ ഡി.സി.സി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ച നടക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡി.സി.സി. നേതൃത്വത്തില്‍ അഴിച്ചു പണിയുണ്ടായേക്കും.

ജില്ലയിലുള്‍പ്പെടെ നേതൃമാറ്റം പാര്‍ട്ടി സജീവമായി പരിഗണിച്ചിരുന്നുവെങ്കിലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു വന്നതോടെ തത്കാലം മാറ്റിവയ്ക്കുകയായിരുന്നു.

 ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം നേടിയതോടെ പുനസംഘടനയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

 തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തെ ബാധിക്കാത്ത രീതിയില്‍ അതിവേഗം പുതിയ പ്രസിഡന്റിനെ ഉള്‍പ്പെടെ കണ്ടെത്താനാണു തീരുമാനം.

കെ.പി.സി.സി. പ്രസിഡന്റിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെയുള്ള ടീമിനെയാണു പ്രഖ്യാപിച്ചത്.

സമാന രീതിയിലുള്ള പുനസംഘടനയാണോ ജില്ലയില്‍ എന്നതും സജീവ ചര്‍ച്ചയാണ്.

Advertisment